ബ്രിട്ടിനില്‍ യുഎസ് എയര്‍ഫോഴ്‌സിന്‍റെ വിമാനം പരിശീലനത്തിനിടെ തകര്‍ന്നു - North Sea
യുഎസ് എയര്‍ ഫോഴ്‌സിന്‍റെ എഫ് 15 സി എന്ന വിമാനമാണ് തിങ്കളാഴ്‌ച രാവിലെ പ്രാദേശിക സമയം 9.40ന് നോര്‍ത്ത് സീയലേക്ക് തകര്‍ന്ന് വീണത്.
ലണ്ടന്‍:ബ്രിട്ടന്‍ റോയല്‍ എയര്‍ ഫോഴ്‌സ് ബേസില്‍ യുഎസ് യുദ്ധ വിമാനം പരിശീലന പറത്തലിനിടെ തകര്‍ന്നു. യുഎസ് എയര്‍ ഫോഴ്‌സിന്‍റെ എഫ് 15 സി എന്ന വിമാനമാണ് തിങ്കളാഴ്‌ച രാവിലെ പ്രാദേശിക സമയം 9.40ന് നോര്‍ത്ത് സീയിലേക്ക് തകര്‍ന്ന് വീണത്. അപകട കാരണമോ വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ സംബന്ധിക്കുന്ന വിവരങ്ങളോ ഇതുവരെ ലഭ്യമല്ല. മില്‍ഡന്‍ഹാളിന് സമീപത്തെ ആര്‍എഎഫ് ലാക്കൻഹീത്ത് ബേസില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. ഈസ്റ്റ് യോർക്ക്ഷയർ തീരത്ത് നിന്ന് 74 നോട്ടിക്കൽ മൈൽ താഴെക്കാണ് വിമാനം വീണതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്‌തു. യുകെ അധികൃതര്‍ അന്വേഷണമാരംഭിച്ചു.