കേരളം

kerala

ETV Bharat / international

മ്യാൻമറിലെ സൈനിക അട്ടിമറിയിൽ ആശങ്കയുമായി ഐക്യരാഷ്‌ട്രസഭ

സൈന്യം കസ്റ്റഡിയിലെടുത്ത ആങ് സാൻ സൂചിയെയും മറ്റ് മുതിന്ന രാഷ്‌ട്രീയ നേതാക്കളെയും ഉടൻ മോചിപ്പിക്കണമെന്ന് ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ സമിതി ആവശ്യപ്പെട്ടു

UNSC calls for release of Aung San Suu Kyi  Myanmar military coup  President Win Myint  latest news on Myanmar issue  മ്യാൻമറിലെ സൈനിക അട്ടിമറി  സൈനിക അട്ടിമറി  ഐക്യരാഷ്‌ട്രസഭ  ആങ് സാൻ സൂചി
മ്യാൻമറിലെ സൈനിക അട്ടിമറിയിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്‌ട്രസഭ

By

Published : Feb 5, 2021, 8:26 AM IST

Updated : Feb 5, 2021, 8:48 AM IST

ന്യൂയോർക്ക്: മ്യാൻമറിലെ സൈനിക അട്ടിമറിയിൽ ഐക്യരാഷ്‌ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. സൈന്യം കസ്റ്റഡിയിലെടുത്ത ആങ് സാൻ സൂചിയെയും മറ്റ് മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളെയും ഉടൻ മോചിപ്പിക്കണമെന്ന് ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ സമിതി ആവശ്യപ്പെട്ടു. പട്ടാളത്തിനുളള സ്വാധീനം ഉറപ്പിക്കാൻ ഫെബ്രുവരി ഒന്നിന് പുലർച്ചെയാണ് മ്യാൻമർ സർക്കാരിനെ സൈന്യം അട്ടിമറിച്ചത്. ഇതോടെ കഴിഞ്ഞ പത്ത് വർഷമായി ആങ് സാൻ സൂചിയും സർക്കാരും നടത്തി വന്ന ജനാധിപത്യ പരിഷ്‌കാരങ്ങൾക്ക് അന്ത്യമായി.

മ്യാൻമറിലെ ജനാധിപത്യ പരിഷ്‌കാരങ്ങൾക്ക് തുടർച്ചയായ പിന്തുണ നൽകേണ്ടതിന്‍റെ ആവശ്യകത, ജനാധിപത്യ സ്ഥാപനങ്ങളെയും പ്രവർത്തനങ്ങളെയും ഉയർത്തി പിടിക്കുക, അക്രമത്തിൽ നിന്ന് വിട്ടുനിൽക്കുക, മനുഷ്യാവകാശങ്ങൾ, മൗലിക സ്വാതന്ത്ര്യങ്ങൾ എന്നിവയെ പൂർണമായി ബഹുമാനിക്കുക തുടങ്ങിയ കാര്യങ്ങൾ സുരക്ഷാ സമിതി എടുത്തുപറഞ്ഞു. മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലും സമിതി ആശങ്ക പ്രകടിപ്പിച്ചു.

ആസിയാൻ രാജ്യങ്ങൾക്ക് സമിതി ശക്തമായ പിന്തുണ നൽകുമെന്ന് ആവർത്തിക്കുകയും ഫെബ്രുവരി ഒന്നിലെ ആസിയാൻ പ്രസ്‌താവനയെ സ്വാഗതം ചെയ്യുന്നതായും അറിയിച്ചു. 2020 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പട്ടാളം പിന്തുണയ്ക്കുന്ന പാർട്ടികളെ പരാജയപ്പെടുത്തി സൂചി വൻ ജനപിന്തുണ നേടി. ഇതാണ് പട്ടാളത്തെ പ്രകോപിച്ചതും വീണ്ടുമൊരു അട്ടിമറിയിലേക്ക് നയിച്ചതും. തെരഞ്ഞെടുപ്പിന് ശേഷം സർക്കാരും സൈന്യവും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് പട്ടാളത്തിന്‍റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Last Updated : Feb 5, 2021, 8:48 AM IST

ABOUT THE AUTHOR

...view details