വാഷിംഗ്ടൺ: അമേരിക്കയിൽ 15 ദശലക്ഷം കടന്ന് കൊവിഡ് രോഗികൾ. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്ക് പ്രകാരം അമേരിക്കയിൽ ഇതുവരെ 15,087,418 പേർക്ക് കൊവിഡ് ബാധിച്ചു . കൊവിഡ് ബാധിച്ച് 285,518 പേർ മരണപെടുകയും ചെയ്തു.
അമേരിക്കയിൽ 15 ദശലക്ഷം കടന്ന് കൊവിഡ് രോഗികൾ
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്ക് പ്രകാരം അമേരിക്കയിൽ ഇതുവരെ 15,087,418 പേർക്ക് കൊവിഡ് ബാധിച്ചു
സംസ്ഥാനത്ത് കൊവിഡ് സ്ഥിതി വഷളായതായി നോർത്ത് കരോലിന ഗവർണർ റോയ് കൂപ്പർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നോർത്ത് കരോലിനയിൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് കർഫ്യു.
"ഞങ്ങളുടെ പുതിയ പരിഷ്‌ക്കരിച്ച കർഫ്യു ഓർഡർ ലക്ഷ്യമിടുന്നത് ഒത്തുചേരലുകൾ പരിമിതപ്പെടുത്താനും ആളുകളെ അവർ സുരക്ഷിതരായിരിക്കാനും ലക്ഷ്യമിടുന്നു, പ്രത്യേകിച്ചും അവധി ദിവസങ്ങളിൽ. ബാക്കിയുള്ള ദിവസങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിത്," കൂപ്പർ പറഞ്ഞു. അതേസമയം, വാഷിംഗ്ടൺ ഗവർണർ ജയ് ഇൻസ്ലേ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന കർഫ്യു മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി.