അബാക്കോ:ഡോറിയൻ ചുഴലിക്കാറ്റ് നാശം വിതച്ച ബഹാമസ് സന്ദർശിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് സ്ഥിതിഗതികൾ വിലയിരുത്തി. അബാക്കോ ദ്വീപിലെ ഭൂരിഭാഗം ഭാഗങ്ങളും വെള്ളത്തിനടിയിലായതോടെ 70,000ത്തോളം പേരെയാണ് ദുരന്തം ബാധിച്ചത്. ഡോറിയന്‍, കാറ്റഗറി 5 കൊടുങ്കാറ്റായി വളര്‍ന്ന് മണിക്കൂറില്‍ 335 കിലോമീറ്റര്‍ വേഗതയിലാണ് ബഹാമാസിലൂടെ വീശിയടിച്ചത്.
ഡോറിയന്‍ ചുഴലിക്കാറ്റിൽ തകർന്ന അബാക്കോ ദ്വീപുകൾ യു.എൻ സെക്രട്ടറി ജനറൽ സന്ദർശിച്ചു - യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അബാക്കോ ദ്വീപുകൾ സന്ദർശിച്ചു
ഡോറിയൻ ചുഴലിക്കാറ്റിൽ കനത്ത ആഘാതമുണ്ടായ ബഹമാസില്‍ 1,300 പേരെ കാണാതാവുകയും 50 ലധികം പേർ മരിക്കുകയും ചെയ്‌തു
യു.എൻ സെക്രട്ടറി ജനറൽ ചുഴലിക്കാറ്റിൽ തകർന്ന അബാക്കോ ദ്വീപുകൾ സന്ദർശിച്ചു
ഒരാഴ്ച നീണ്ടു നിന്ന ഡോറിയന്‍ ചുഴലിക്കാറ്റ് ഗ്രാന്‍ഡ് ബഹാമ, അബാക്കോ ദ്വീപുകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. അതേസമയം അടുത്തയാഴ്ച ഫ്ലോറിഡ, ജോർജിയ, സൗത്ത് കരോലിന തീരങ്ങളിൽ കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.