കേരളം

kerala

By

Published : Mar 28, 2020, 2:18 PM IST

ETV Bharat / international

യു.എന്നിന്‍റെ 86 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്-19

കുടുതല്‍ ഉദ്യോഗസ്ഥരും വീടുകളില്‍ നിന്നാണ് ജോലി ചെയ്യുന്നത്. രോഗം പകരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതായും യു.എന്‍ വക്താവ്

യുണൈറ്റഡ് നേഷന്‍സ്  കൊവിഡ്-19  86 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്-19  യു.എന്‍  UN  86 staffers  86 staffers around world reported cases
യുണൈറ്റഡ് നേഷന്‍സിന്‍റെ 86 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്-19

ജനീവ: യുണൈറ്റഡ് നേഷന്‍സിന്‍റെ 86 ഉദ്യാഗസ്ഥര്‍ കൊവിഡ്-19 ബാധിതരാണെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാറ്ക് അറിയിച്ചു. കുടുതല്‍ പേരും യുറോപ്പില്‍ ജോലിചെയ്യുന്നവരാണ്. കൂടാതെ ആഫ്രിക്ക ഏഷ്യ, മിഡില്‍ ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും കൊവിഡ്-19 ബാധിതരാണ്. എന്നാല്‍ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനായി തങ്ങളുടെ വലിയ വിഭാഗം ഉദ്യോഗസ്ഥരും വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. സാധാരണ ദിവസങ്ങളില്‍ യുണൈറ്റഡ് നേഷന്‍സിന്‍റെ ഓഫീസില്‍ 11000 പേര്‍ എത്താറുണ്ട്. എന്നാല്‍ വെള്ളിയാഴ്ച ഇത് 140 ആയി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 4000 ഉദ്യാഗസ്ഥര്‍ എത്തിയിരുന്ന സ്ഥാനത്ത് 70 പേര്‍ മാത്രമാണ് ജനീവയിലെ ഓഫീസില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിയന്നയില്‍ 97 ശതമാനം ഉദ്യോഗസ്ഥരും സ്വന്തം വീടുകളില്‍ നിന്നാണ് ജോലി ചെയ്യുന്നത്. അബാബയിലും എത്വോപ്യയിലും സമാന രീതിയിലാണ് കാര്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details