കേരളം

kerala

ETV Bharat / international

യു.എന്‍ നിരായുധീകരണ കമ്മീഷന്‍ യോഗം മാറ്റിവച്ചു - ന്യൂയോര്‍ക്ക്

യു.എന്‍ പൊതുസഭയുടെ 75-മത് സെഷനാണ് മാറ്റിവച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. 2021ലാകും അടുത്ത യോഗം നടക്കുക. റഷ്യയില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് വിസ നല്‍കുന്ന കാര്യത്തില്‍ യുഎസിനുണ്ടായ വീഴ്ചയാണ് സെഷന്‍ മാറ്റിവെക്കാന്‍ കാരണമായത്.

COVID-19  UNGA  UN  sessiopostponed  യു.എന്‍  നിരായുധീകരണ കമ്മീഷന്‍  യോഗം മാറ്റിവച്ചു  ന്യൂയോര്‍ക്ക്  കൊവിഡ്19
യു.എന്‍ നിരായുധീകരണ കമ്മീഷന്‍ യോഗം മാറ്റിവച്ചു

By

Published : Apr 3, 2020, 3:16 PM IST

ന്യൂയോര്‍ക്ക്: യു.എന്‍ നിരായുധീകരണ കമ്മീഷന്‍റെ 2020ലെ യോഗം മാറ്റിവച്ചു. കൊവിഡ്-19 ന്‍റെ പശ്ചാത്തലത്തിലാണ് നടപടി. യു.എന്‍ പൊതുസഭയുടെ 75-ാമത് സെഷനാണ് മാറ്റിവച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. 2021ലാകും അടുത്ത യോഗം നടക്കുക. റഷ്യയില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് വിസ നല്‍കുന്ന കാര്യത്തില്‍ യുഎസിനുണ്ടായ വീഴ്ചയാണ് സെഷന്‍ മാറ്റിവെക്കാന്‍ കാരണമായത്.

കൊവിഡ്19ന്‍റെ പശ്ചാത്തലത്തില്‍ യു.എസില്‍ നടത്താനിരുന്ന നിരവധി പരിപാടികളാണ് മാറ്റിവച്ചത്. ചില പരിപാടികള്‍ വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ യു.എന്‍ തലസ്ഥാനത്തെ വിവിധ തൊഴിലാളികള്‍ക്ക് കൊവിഡ്-19 പിടിപെട്ട് ചികിത്സയിലാണ്. കെട്ടിടം ശുചീകരിക്കുന്ന പ്രവര്‍ത്തി നടന്നെങ്കിലും നയതന്ത്ര യോഗങ്ങളെല്ലാം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നടത്തുന്നത്.

ABOUT THE AUTHOR

...view details