കേരളം

kerala

ETV Bharat / international

ഡൽഹി അക്രമം: സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ

സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പരമാവധി സംയമനം പാലിക്കണമെന്നും അക്രമം ഒഴിവാക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ.

UN calls for measures on Delhi violence  UN Secretary-General Antonio Guterres  Citizenship Amendment Act in India  CAA protest in Delhi  UN calls for restraint amid Delhi violence  ഡൽഹി അക്രമം  ഐക്യരാഷ്ട്രസഭ  ഡൽഹി അക്രമം: സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ
ഡൽഹി അക്രമം: സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ

By

Published : Feb 27, 2020, 12:01 PM IST

ന്യൂയോർക്ക്: വടക്ക്-കിഴക്കൻ ഡൽഹിയിൽ അക്രമങ്ങളിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തില്‍ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ദു:ഖം രേഖപ്പെടുത്തി. സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പരമാവധി സംയമനം പാലിക്കണമെന്നും അക്രമം ഒഴിവാക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്‍റെ വക്താവ് സ്റ്റീഫൻ ഡുജാറിക് അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുകയും എതിർക്കുകയും ചെയ്യുന്ന രണ്ട് ഗ്രൂപ്പുകൾ പരസ്പരം അക്രമം ആരംഭിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടക്കുകിഴക്കൻ ഡൽഹിയിലെ പല പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇതേ തുടർന്ന് ജാഫ്രാബാദ്, മാജ്‌പൂര്‍, ബാബർപൂർ, ഗോകുൽപുരി തുടങ്ങി വിവിധ സ്ഥലങ്ങളിൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ABOUT THE AUTHOR

...view details