വാഷിങ്ടൺ:മർജോറി ടെയ്‌ലർ ഗ്രീയുടെ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ച് ട്വിറ്റർ. ജോർജിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ യു.എസ് നേതാവാണ് മർജോറി ടെയ്‌ലർ ഗ്രീൻ. വംശീയ വാദങ്ങളും ഗൂഡാലോചനയും നിറഞ്ഞ ട്വീറ്റുകൾ പങ്കുവച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
തെരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപിച്ച് മർജോറി ടെയ്‌ലറുടെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ
ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ച് ഒരാഴ്‌ചയ്ക്കുള്ളിലാണ് പുതിയ നടപടിയുമായി ട്വിറ്റർ എത്തിയത്
46 കാരിയായ ബിസിനസുകാരിയും രാഷ്ട്രീയ പുതുമുഖവുമായ ഗ്രീൻ നവംബറിൽ ജോർജിയയിലെ പതിനാലാമത്തെ ജില്ലയെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അപകടകരമായ വീഡിയോകളും അഭിപ്രായങ്ങളും ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നതിലൂടെ അവർ സോഷ്യൽ മീഡിയയിൽ വലിയ ഒരു പങ്ക് ഫോളോവേഴ്‌സിനെയും നേടിയിരുന്നു.
ഈ മാസം ആദ്യം യുഎസ് ക്യാപിറ്റലിൽ നടന്ന കലാപത്തെത്തുടർന്ന് കൂടുതൽ അക്രമത്തിന് പ്രേരിപ്പിക്കുന്നതിന്‍റെ അപകടസാധ്യത ചൂണ്ടിക്കാട്ടി ട്വിറ്റർ ട്രംപിന്‍റെ അക്കൗണ്ട് മരവിപ്പിച്ചതിന് ഒരാഴ്‌ചയ്ക്കുള്ളിലാണ് പുതിയ നടപടി.