വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കൊവിഡ് മരണങ്ങള്‍ 70000 കടക്കുമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഇതിലേറെ മരണങ്ങള്‍ രാജ്യത്ത് ഉണ്ടാകുമായിരുന്നു.കൃത്യമായ തീരുമാനങ്ങള്‍ എടുത്തതിനാലാണ് മരണസംഖ്യ കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതെന്നും വൈറ്റ് ഹൈസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു . കൊവിഡ് നിയന്ത്രണത്തിനായി സ്വീകരിച്ച നിലപാട് വരാനിരിക്കുന്ന പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ വീണ്ടും വിജയിപ്പിക്കാനുള്ള കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. വിയറ്റ്നാം യുദ്ധത്തിന് ശേഷം ഇത്രയേറെ ആളുകളെ രാജ്യത്തിന് നഷ്ടപ്പെടുത്തിയ ഒരു പ്രസിഡന്‍റ് വിജയിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആറ് ആഴ്ചകൊണ്ട് ഇത്രയേറെ പേരെ മരണത്തിന് വിട്ടുകൊടുത്ത മറ്റൊരു നേതാവില്ല. ഏകദേശം 58000 സൈനികരായിരുന്നു വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്കക്ക് നഷ്ടപ്പെട്ടത്. എന്നാല്‍ കൊവിഡ് ബാധിച്ച് ഇതിലേറെ പേര്‍ മരിക്കുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ വിജയം എങ്ങനെ സാധ്യമാകുമെന്നും മാധ്യമങ്ങള്‍ ചോദിച്ചു.
അമേരിക്കയില്‍ കൊവിഡ് മരണസംഖ്യ 70000ത്തില്‍ എത്തുമെന്ന് ട്രംപ്
കൊവിഡ് നിയന്ത്രണത്തില്‍ സ്വീകരിച്ച നിലപാട് വരാനിരിക്കുന്ന പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ വീണ്ടും വിജയിപ്പിക്കാനുള്ള കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുണ്ടാകുന്ന മരണത്തില്‍ ഏറെ ദുഖമുണ്ട്. 2.2 ദശലക്ഷം പേര്‍ രാജ്യത്ത് മരിക്കുമെന്നായിരുന്ന കണക്ക്. എന്നാലിത് 60000 മുതല്‍ 70000 ത്തില്‍ നിര്‍ത്താന്‍ തന്‍റെ സര്‍ക്കാറിന് കഴിഞ്ഞുവെന്ന് ട്രംപ് പറഞ്ഞു . അതിര്‍ത്തി അടക്കുന്നത് അടക്കമുള്ള മികച്ച തീരുമാനങ്ങള്‍ സ്വീകരിച്ചത് ഏറെ ഗുണകരമായി. ചൈനിയില്‍ നിന്നും ആളുകള്‍ എത്തുന്നത് ഇതോടെ നിയന്ത്രിച്ചു. നിലവില്‍ മരണ സംഖ്യ കുറഞ്ഞ് വരികയാണ്. സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് രോഗം കുറയാന്‍ കാരണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.