കേരളം

kerala

ETV Bharat / international

ഇന്ത്യക്ക് നന്ദി അറിയിച്ച് ഡൊണാൾഡ് ട്രംപ്

മരുന്ന് നൽകിയില്ലെങ്കിൽ ഇന്ത്യ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ട്രംപിന്‍റെ പ്രസ്‌താവനക്ക് ശേഷമാണ് ഹൈഡ്രോക്‌സിക്ലോറോക്വിൻ യുഎസിലേക്ക് കയറ്റുമതി ചെയ്യാമെന്ന് തീരുമാനമായത്.

Donald Trump  Narendra Modi  COVID-19 pandemic  Hydroxychloroquine  HCQ decision  washington  Trump  വാഷിങ്ടൺ  ഹൈഡ്രോക്‌സിക്ലോറോക്വിൻ  യുഎസ്  കൊവിഡ്  കൊറോണ  മലേറിയ മരുന്ന  നരേന്ദ്രമോദി
നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

By

Published : Apr 9, 2020, 9:44 AM IST

വാഷിങ്ടൺ : ഹൈഡ്രോക്‌സിക്ലോറോക്വിൻ യുഎസിലേക്ക് കയറ്റുമതി ചെയ്യാമെന്ന ഇന്ത്യയുടെ തീരുമാനത്തിൽ നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അസാധാരണമായ സമയങ്ങളിൽ സുഹൃത്തുക്കൾ തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും ഈ സഹായം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു. കൊവിഡിന് എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയെ മാത്രമല്ല മാനവികതയെയും സഹായിക്കുന്ന നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയിൽ വലിയ അളവിൽ ഉൽ‌പാദിപ്പിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ശനിയാഴ്ച മുതൽ നിരോധിച്ചിരുന്നു. ഇതേ തുടർന്ന് മരുന്ന് യുഎസിലേക്ക് അയക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയായിരുന്നു.

ABOUT THE AUTHOR

...view details