കേരളം

kerala

ETV Bharat / international

നിയമാനുസൃതമാണെങ്കിൽ ഇംപീച്ച്മെൻ്റിന് തയ്യാറാണെന്ന് ട്രംപ് - ട്രംപ്

നിയമാനുസൃതമാണെങ്കിൽ, ഞങ്ങൾക്ക് അവകാശങ്ങൾ നൽകിയാൽ ഇംപീച്ച്മെന്‍റ് നടപടിയോട് സഹകരിക്കുമെന്ന് ട്രംപ്.

നിയമാനുസൃതമാണെങ്കിൽ ഇംപീച്ച്മെൻ്റിന് തയ്യാറാണെന്ന് ട്രംപ്

By

Published : Oct 10, 2019, 10:14 AM IST

വാഷിങ്ടണ്‍: "നിയമങ്ങൾ ശരിയാണെങ്കിൽ" ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആവശ്യപ്രകാരമുള്ള ഇംപീച്ച്മെന്‍റ് നടപടിക്ക് തയ്യാറാണെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇംപീച്ച്‌മെൻ്റിനെക്കുറിച്ച് വോട്ടെടുപ്പ് നടത്തിയാൽ ഡെമോക്രാറ്റുകളുമായി സഹകരിക്കുമോ എന്ന ചോദ്യത്തിന് 'അവർ ഞങ്ങൾക്ക് അവകാശങ്ങൾ നൽകിയാൽ ഞങ്ങൾ സഹകരിക്കുമെന്ന്' മറുപടി നൽകി. എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രസിഡൻ്റ് ട്രംപ്.

കഴിഞ്ഞ ദിവസം ഇംപീച്ച്മെന്‍റ് നടപടിയെ ശക്തമായി എതിര്‍ത്ത് കൊണ്ട് വൈറ്റ് ഹൗസ് പ്രഖ്യാപനം വന്നിരുന്നു. യാതൊരു അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും നിയമസാധുതയില്ലെന്നുമാണ് ഡെമോക്രാറ്റിക് നേതാക്കളുടെ കത്തിന് വൈറ്റ് ഹൗസ് മറുപടി നല്‍കിയത്.

ഉക്രേനിയൻ പ്രസിഡൻ്റ് വൊലോഡൈമർ സെലൻസ്കിയുമായുള്ള ട്രംപിൻ്റെ അനുചിതമായ ഇടപെടലിനെക്കുറിച്ച് നേരത്തെ പരാതി ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ മാസം ഇംപീച്ച്‌മെൻ്റ് അന്വേഷണം ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് സ്പീക്കർ നാൻസി പെലോസി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ജനപ്രതിനിധിസഭയുടെ ഇംപീച്ച്‌മെന്‍റ് അന്വേഷണത്തിൽ യുഎസ് ഭരണഘടനാ പ്രതിസന്ധിയെ നേരിടുകയാണ്.

ABOUT THE AUTHOR

...view details