കേരളം

kerala

ETV Bharat / international

കുര്‍ദിഷ്- തുര്‍ക്കി സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്‌ക്ക് തയാറാണെന്ന് അമേരിക്ക

സൈനിക നടപടി, തുര്‍ക്കിയുടെ മേല്‍ ഉപരോധം, മധ്യസ്ഥത എന്നീ മൂന്ന് മാര്‍ഗങ്ങളാണ് മേഖലയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ട്രംപ് മുന്നോട്ട് വച്ചത്. മധ്യസ്ഥതയ്‌ക്കാണ് കൂടുതല്‍ പരിഗണന നല്‍കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

By

Published : Oct 11, 2019, 8:20 AM IST

കുര്‍ദിഷ്-തുര്‍ക്കി സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്‌ക്ക് തയാറാണെന്ന് അമേരിക്ക

ന്യൂയോര്‍ക്ക് (അമേരിക്ക): തുര്‍ക്കിയും കുര്‍ദിഷ് വിമതരും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. വടക്ക് കിഴക്കന്‍ സിറിയിയില്‍ ഇരു വിഭാഗവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ അഭിപ്രായ പ്രകടനം. വടക്ക് കിഴക്കന്‍ സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറിയതിന് പിന്നാലെയാണ് തുര്‍ക്കി സൈന്യം കുര്‍ദുകള്‍ക്ക് നേരെ സൈനിക നടപടി ആരംഭിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് തുര്‍ക്കി നടപടി സിറിയന്‍ ഭരണത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളും, യുഎന്‍ അടക്കമുള്ള സംഘടനകളും രംഗത്തെത്തിയിരുന്നു.
"ഞങ്ങള്‍ക്ക് മൂന്ന് ഓപ്‌ഷനുകളുണ്ട് ഒന്നുകില്‍ മേഖലയിലേക്ക് ആയിരക്കണക്കണക്കിന് സൈനികരെ അയച്ച് തുര്‍ക്കി സൈന്യത്തെ മേഖലയില്‍ നിന്ന് തുരത്താം, രണ്ട് തുര്‍ക്കിയുടെ മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താം, അതുമല്ലെങ്കില്‍ വിഷയത്തില്‍ മധ്യസ്ഥ വഹിക്കാം" വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ട്രംപ് വ്യക്‌തമാക്കി. മേഖലയിലേക്ക് വീണ്ടും സൈന്യത്തെ അയക്കാന്‍ താല്‍പര്യമില്ലെന്നും മധ്യസ്ഥതയ്‌ക്കാണ് തങ്ങള്‍ കൂടുതല്‍ പരിഗണന നല്‍കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
സിറിയയിലേക്ക് സൈന്യത്തെ അയച്ച നടപടി തെറ്റായ തീരുമാനമായിരുന്നുെവന്ന് ട്രംപ് ഇന്നലെ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനുമായി ട്രംപ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് മേഖലയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ ട്രംപ് പിന്‍വലിച്ചത്.

ABOUT THE AUTHOR

...view details