വാഷിംഗ്ടൺ:അമേരിക്കയിൽ കൊവിഡിന്‍റെ കാലഘട്ടം അവസാനിക്കാറായെന്നും എത്രയും പെട്ടന്ന് ചില സംസ്ഥാനങ്ങൾ തുറക്കുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ച നടന്ന പ്രതിദിന വൈറ്റ് ഹൗസ് വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വാഷിംഗ്ടൺ ആസ്ഥാനമായുള്ള ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം അമേരിക്കയിൽ മൊത്തം 639,628 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 30,925 പേരാണ് മരിച്ചത്.
അമേരിക്കയിലെ ചില നഗരങ്ങൾ ഉടൻ തുറക്കുമെന്ന് ട്രംപ്
വാഷിംഗ്ടൺ ആസ്ഥാനമായുള്ള ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം അമേരിക്കയിൽ മൊത്തം 639,628 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 30,925 പേരാണ് മരിച്ചത്.
രാജ്യത്തുടനീളമുള്ള ലോക്ക്ഡൗൺ നടപടികൾ കാരണം ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് ജോലി നഷ്‌ടപ്പെട്ടു, തൊഴിലില്ലായ്മയുടെ എണ്ണം റെക്കോഡ് തലത്തിലാണ്. ചില്ലറ വിൽപന മാർച്ചിൽ 8.7 ശതമാനം ഇടിഞ്ഞു. 1992 ൽ ട്രാക്കിങ് ആരംഭിച്ചതിനുശേഷം ഉണ്ടായ ഏറ്റവും വലിയ ഇടിവാണ് ഇതെന്നാണ് ബുധനാഴ്ച പുറത്തുവിട്ട സർക്കാർ കണക്കുകൾ വ്യക്താമാക്കുന്നത്.
അതേ സമയം, ആഗോളതലത്തില്‍ 134,000ലധികം ആളുകളുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായ കൊറോണ വൈറസിന്‍റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നാണോ അതോ ചന്തയില്‍ നിന്നാണോ എന്ന് അമേരിക്ക അന്വേഷിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.