വാഷിങ്ടണ്‍: രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് നാളെ ഇന്ത്യയില്‍ എത്തും. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹത്തെ സ്വീകരിക്കാന്‍ ഇന്ത്യ ഒരുങ്ങി കഴിഞ്ഞു. ട്രംപിന്‍റെ സന്ദര്‍ശനം സമൂഹ മാധ്യങ്ങളിലും ചര്‍ച്ചയായിരുന്നു.
ട്രംപ് നാളെ എത്തും, വൈറലായി ബാഹുബലി വീഡിയോ - us president donald trump
സൂപ്പര്‍ ഹിറ്റ് സിനിമയായ ബാഹുബലിയിലെ നായകന്‍ പ്രഭാസിന്‍റെ മുഖം മോര്‍ഫ് ചെയ്‌ത് മാറ്റി ട്രംപിന്‍റെ മുഖം വെച്ച് ഇറങ്ങിയ ബാഹുബലി വീഡിയോയാണ് സമൂഹ മാധ്യമത്തിലെ ഇപ്പോഴത്തെ താരം.
സൂപ്പര്‍ ഹിറ്റ് സിനിമയായ ബാഹുബലിയിലെ നായകന്‍ പ്രഭാസിന്‍റെ മുഖം മോര്‍ഫ് ചെയ്‌ത് മാറ്റി ട്രംപിന്‍റെ മുഖം വെച്ച് ഇറങ്ങിയ ബാഹുബലി വീഡിയോയാണ് സമൂഹ മാധ്യമത്തിലെ ഇപ്പോഴത്തെ താരം.
വീഡിയോ ട്രംപും റീട്വീറ്റ് ചെയ്‌തതോടെ സംഭവം വൈറലായി. 'ഇന്ത്യയുള്ള നല്ല സുഹൃത്തുക്കളെ കാണാന്‍ കാത്തിരിക്കുന്നു' എന്ന ക്യാപ്‌ഷനോടെയാണ് ട്രംപ് വീഡിയോ റീട്വീറ്റ് ചെയ്‌തിരിക്കുന്നത്. ട്രംപിന് താര പരിവേഷം നല്‍കികൊണ്ടിറക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയ്‌ക്ക് വഴിവെച്ചിരിക്കുകയാണ്. 'സോള്‍' എന്ന അനധികൃത ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ഷയര്‍ ചെയ്‌തിരിക്കുന്നത്.