വാഷിങ്ടൺ: ജോർജ്ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധം നിയന്ത്രണത്തിലാണെന്നും അതിനാൽ വാഷിങ്ടൺ ഡിസിയിൽ നിന്നും നാഷണൽ ഗാർഡിനെ പിൻവലിക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ നാഷണൽ ഗാർഡിനെ തിരികെ വിളിക്കുമെന്നും ട്രംപ് ട്വിറ്ററിൽ പറഞ്ഞു. ഇന്നലെ കുറവ് പ്രതിഷേധക്കാർ മാത്രമാണ് നിരത്തിലുണ്ടായതെന്നും അതിനാൽ സാഹചര്യം നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
വാഷിംങ്ടൺ ഡിസിയിൽ നിന്ന് നാഷണൽ ഗാർഡിനെ പിൻവലിക്കാൻ ട്രംപ് ഉത്തരവിട്ടു - അടിയന്തര സാഹചര്യം
അടിയന്തര സാഹചര്യമുണ്ടായാൽ നാഷണൽ ഗാർഡിനെ തിരികെ വിളിക്കുമെന്നും ട്രംപ് ട്വിറ്ററിൽ പറഞ്ഞു.
വാഷിംങ്ടൺ ഡിസിയിൽ നിന്ന് നാഷണൽ ഗാർഡിനെ പിൻവലിക്കാൻ ട്രംപ് ഉത്തരവിട്ടു
അമേരിക്കയെ കൂടാതെ ഗ്രീസ്, ഇറ്റലി, യുകെ, ഡെൻമാർക്ക്, ജർമ്മനി, ഫ്രാൻസ്, ന്യൂസിലാന്‍റ്, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലും ജോർജ്ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.