കേരളം

kerala

ETV Bharat / international

ട്രംപിനെ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്‌തു

വര്‍ഷങ്ങള്‍ നീണ്ടുനിന്ന യുഎഇ - ഇസ്രായേല്‍ സംഘര്‍ഷം പരിഹരിച്ചത് ഉയര്‍ത്തിക്കാട്ടിയാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശം.

Trump nominated for Nobel Peace Prize  Nobel Peace Prize  Christian Tybring Gjedde  Trump Nobel prize  Donald Trump  Trump Peace Nobel  UAE Israel Nobel  UAE Israel deal  Nobel Peace Prize 2021  Nobel Peace  Trump nominated for Nobel  Trump nominated  Donald Trump  നൊബേല്‍ പുരസ്‌കാരം  ഡൊണാള്‍ഡ് ട്രംപ്  യുഎഇ - ഇസ്രായേല്‍ സംഘര്‍ഷം  ട്രംപിന് നൊബേല്‍
ട്രംപിനെ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്‌തു

By

Published : Sep 9, 2020, 5:41 PM IST

ന്യൂയോര്‍ക്ക്:അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്‌തതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന യുഎഇ - ഇസ്രായേല്‍ സംഘര്‍ഷം പരിഹരിച്ചത് ഉയര്‍ത്തിക്കാട്ടിയാണ് നാമനിര്‍ദേശം. വലതുപക്ഷ നോർവീജിയൻ രാഷ്‌ട്രീയ നേതാവായ ക്രിസ്റ്റ്യൻ ടൈബ്രിങ് ജെഡ്ഡെയാണ് ട്രംപിന്‍റെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. യുഎഇയും ഇസ്രായേലും തമ്മിലുണ്ടായത് ചരിത്ര പ്രാധാന്യമുള്ള കരാറാണെന്നും അതിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ ട്രംപ് പുരസ്‌കാരം അര്‍ഹിക്കുന്നുണ്ടെന്നും ജെഡ്ഡെ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസമാണ് യുഎഇയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. സെപ്‌റ്റംബര്‍ 15ന് വൈറ്റ് ഹൗസില്‍ വച്ച് ട്രംപിന്‍റെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പിടാനിരിക്കുകയാണ്. വീണ്ടുമൊരു തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന ട്രംപിന്‍റെ നയതന്ത്ര വിജയമെന്ന നിലയിലാണ് കരാര്‍ വിലയിരുത്തപ്പെട്ടത്.

ABOUT THE AUTHOR

...view details