സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ച് ഡൊണാള്‍ഡ് ട്രംപ് - ട്രംപ്
പരിപാടികളില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണവും, ആശംസകളും മറ്റ് ആവശ്യങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കാനും അമേരിക്കന്‍ ജനതയുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ വെബ്സൈറ്റ് ആരംഭിച്ചത്
ഔദ്യോഗിക വെബ്സൈറ്റ് ആരംഭിച്ച് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍:മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പുതിയ വെബ്സൈറ്റ് ആരംഭിച്ചു. അമേരിക്കയുടെ 45-ാമത് പ്രസിഡന്‍റായിരുന്ന ട്രംപും മുൻ പ്രഥമ വനിത മെലാനിയ ട്രംപും ചേര്‍ന്നാണ് വെബ്സൈറ്റ് ആരംഭിച്ചത്. പരിപാടികളില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണവും, ആശംസകളും മറ്റ് ആവശ്യങ്ങളും നിര്‍ദേശങ്ങളും പങ്കു വയ്ക്കാനും അമേരിക്കന്‍ ജനതയുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായുമാണ് പുതിയ വെബ്സൈറ്റ് ആരംഭിച്ചതെന്ന് ട്രംപിന്‍റെ ഓഫിസ് അറിയിച്ചു.