വാഷിങ്‌ടൺ:കൊവിഡ് 19 പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ അമേരിക്കൻ ഭരണ നേതൃത്വത്തെ വിമർശിച്ച മുൻ പ്രസിഡന്‍റ് ബരാക് ഒബാമക്ക് മറുപടിയുമായി ഡൊണാൾഡ് ട്രംപ്. ഒബാമ തീർത്തും കഴിവില്ലാത്ത പ്രസിഡന്‍റായിരുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഒബാമയുടെ വിമര്‍ശനത്തിന് മറുപടിയുമായി ട്രംപ് - അമേരിക്ക
യുഎസില്‍ രോഗവ്യാപനത്തിന്‍റെ പ്രധാനകാരണം ഭരണകൂടത്തിന്‍റെ പരാജയമാണെന്ന ആരോപണവുമായി മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമ രംഗത്തെത്തിയിരുന്നു.
യുഎസില്‍ രോഗവ്യാപനത്തിന്‍റെ പ്രധാനകാരണം ഭരണകൂടത്തിന്‍റെ പരാജയമാണെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം ഒബാമ രംഗത്തെത്തിയിരുന്നു. നിഷ്‌ക്രിയത്വത്തിന്‍റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോള്‍ കാണുന്നതെന്നും ചില ഉദ്യോഗസ്ഥര്‍ പദവികളില്‍ വെറുതെ ഇരിക്കുകയാണെന്നും ഒബാമ അഭിപ്രായപ്പെട്ടു. ഒരു വെർച്ച്വൽ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്‍റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. ദിവസങ്ങള്‍ക്കിടെ രണ്ടാംതവണയാണ് ഒബാമ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിക്കുന്നത്.
അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകൾ രേഖപ്പെടുത്തിയ രാജ്യമാണ് അമേരിക്ക. 88,709 മരണങ്ങളും 1.4 ദശലക്ഷത്തിലധികം കൊവിഡ് കേസുകളുമാണ് പുതുതായി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.