കേരളം

kerala

ETV Bharat / international

ബൈഡൻ ജയിച്ചത് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് കാണിച്ചെന്ന് ട്രംപ്

തെരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകൾ ചെയ്തുമാണ് ജോ ബൈഡൻ വിജയിച്ചതെന്ന് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്‌തു.

Donald Trump  President elections  Joe Biden  US presidential election  Trump admits Biden won  അമേരിക്കൻ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  ജോ ബൈഡൻ വാര്‍ത്തകള്‍  ഡൊണാള്‍ഡ് ട്രംപ് വാര്‍ത്തകള്‍
ബൈഡൻ ജയിച്ചത് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് കാണിച്ചെന്ന് ട്രംപ്

By

Published : Nov 16, 2020, 1:40 AM IST

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ വിജയത്തെ അംഗീകരിച്ച് ഡൊണാള്‍ഡ് ട്രംപ്. ഇതാദ്യമായാണ് ബൈഡന്‍റെ ജയം ട്രംപ് അംഗീകരിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണവും ട്രംപ് ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകൾ ചെയ്തുമാണ് ബൈഡൻ വിജയിച്ചതെന്ന് ട്രംപ് ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ വഞ്ചന കാണിച്ചാണ് ബൈഡൻ ജയിച്ചത്. വോട്ട് നിരീക്ഷകരെ അനുവദിച്ചില്ല. വോട്ടുകൾ ക്രമപ്പെടുത്തിയത് അവരുടെ കീഴിലുള്ള കമ്പനിയാണ്. മോശം ഉപകരണങ്ങളുള്ള കമ്പനിയാണ് അവരുടെതെന്നും ട്രംപ് ആരോപിച്ചു. കള്ളത്തരം പറയുകയും, മിണ്ടാതിരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളും ബൈഡന്‍റെ വിജയത്തിന് കാരണമായെന്നും ട്രംപ് ട്വീറ്റ് ചെയ്‌തു. കടുത്ത പോരാട്ടത്തിനൊടുവില്‍ 232 സീറ്റുകള്‍ക്കെതിരെ 290 സീറ്റുകള്‍ നേടിയാണ് ഡൊണാള്‍ഡ് ട്രംപിനെതിരെ ജോ ബൈഡൻ ജയിച്ചത്.

ABOUT THE AUTHOR

...view details