ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാക്സിൻ സ്വീകരിച്ചു. രക്തം കട്ട പിടിക്കുന്നുവെന്ന ചില റിപ്പോർട്ടുകൾ ലഭിച്ച അസ്ട്ര സെനെക്ക വാക്സിനാണ് പ്രധാനമന്ത്രിയും ഭാര്യയും സ്വീകരിച്ചത്.
കനേഡിയൻ പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചു - അസ്ട്ര സെനെക്ക
അസ്ട്ര സെനെക്ക വാക്സിനാണ് പ്രധാനമന്ത്രിയും ഭാര്യയും സ്വീകരിച്ചത്
കനേഡിയൻ പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചു
40 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഒന്‍റാരിയോ പ്രവിശ്യയിൽ അസ്ട്ര സെനെക്ക വാക്സിൻ എടുക്കുന്നത് കുറച്ചിരുന്നു. എന്നാല്‍ കാനഡയിലെ മുതിര്‍ന്ന പൗരന്മാരില്‍ 30% പേര്‍ക്കും കുറഞ്ഞത് ഒരു വാക്‌സിന്‍ എങ്കിലും ലഭിച്ചുവെന്ന് പ്രധാനമന്ത്രി പറയുന്നു.
വരും വര്‍ഷത്തില്‍ 35 മില്യൺ ബൂസ്റ്റര്‍ ഡോസുകൾക്കായി ഫൈസറുമായി ധാരണയിലെത്തിയതായും മറ്റ് വാക്സിൻ നിർമാതാക്കളുമായി ബൂസ്റ്റർ ഷോട്ടുകൾക്കുള്ള പദ്ധതികളെക്കുറിച്ച് സർക്കാർ ചർച്ചകൾ നടത്തിവരികയാണെന്നും ട്രൂഡോ അറിയിച്ചു.