വാഷിങ്‌ടൺ: അമേരിക്കയിലെ മിനസോട്ടയിൽ പ്രതിഷേധക്കാർക്ക് ഇടയിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി. സംഭവത്തിൽ പ്രതിഷേധക്കാർക്ക് അപകടമുണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അപകടം മനപൂർവ്വം സൃഷ്‌ടിച്ചതാകാമെന്ന് മിനസോട്ട പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
അമേരിക്കയിൽ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി
സംഭവത്തിൽ ട്രക്ക് ഡ്രൈവര്‍ക്കൊഴികെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ട്
അമേരിക്കയിൽ പ്രതിഷേധക്കാരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി
ട്രക്ക് ഡ്രൈവറെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ ദൃശ്യങ്ങളിൽ പ്രതിഷേധക്കാർ കൂട്ടത്തോടെ ട്രക്കിനടുത്തേക്ക് നീങ്ങുന്നതായി കാണാം. കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസ് കൊലപ്പെടുത്തിയതില്‍ അമേരിക്കയില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടയിലാണ് സംഭവം.