കേരളം

kerala

ETV Bharat / international

ജോ ബൈഡന്‍റെ സത്യപ്രതിജ്ഞ ചടങ്ങ്; അമേരിക്കയില്‍ സുരക്ഷ വര്‍ധിപ്പിച്ചു

കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങിൽ ആളുകൾ കുറവായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ക്യാപ്പിറ്റോൾ മന്ദിരത്തിന്‍റെ വെസ്റ്റ് ഫ്രണ്ടിന് മുന്നിലുള്ള വേദിയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്

By

Published : Jan 15, 2021, 7:39 AM IST

ജോ ബൈഡന്‍റെ സത്യപ്രതിജ്ഞ ചടങ്ങ്  ജോ ബൈഡൻ  സത്യപ്രതിജ്ഞ  ക്യാപ്പിറ്റോൾ മന്ദിരം  ക്യാപ്പിറ്റോൾ കലാപം  Washington  Some 7,000 National Guards already deployed to Washington for inauguration  National Guard General Daniel Hokanson  Capitol
ജോ ബൈഡന്‍റെ സത്യപ്രതിജ്ഞ ചടങ്ങ്; യുഎസ് നാഷണൽ ഗാർഡ് 7,000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു

വാഷിങ്‌ടണ്‍: ജോ ബൈഡന്‍ അധികാരം ഏറ്റെടുക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ യുഎസ് നാഷണൽ ഗാർഡ് 7,000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ജനുവരി 20ന് നടക്കുന്ന ചടങ്ങിൽ കൂടുതൽ സുരക്ഷ ഒരുക്കാന്‍ ആലോചിക്കുന്നതായി നാഷണൽ ഗാർഡ് ജനറൽ ഡാനിയേൽ ഹോകാൻസൺ പറഞ്ഞു. നാഷണൽ ഗാർഡ് അംഗങ്ങൾക്ക് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും എല്ലാ ഏജൻസികളുമായി ഏകോപനം നടത്താനുള്ള പരിശീലനങ്ങളും നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങിൽ ആളുകൾ കുറവായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ക്യാപ്പിറ്റോൾ മന്ദിരത്തിന്‍റെ വെസ്റ്റ് ഫ്രണ്ടിന് മുന്നിലുള്ള വേദിയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി ആറിന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അനുകൂലികർ ക്യാപ്പിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ച് കയറുകയും കലാപം നടത്തുകയും ചെയ്തിരുന്നു. യുഎസ് ക്യാപിറ്റൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ സംഭവത്തിൽ അഞ്ച് പേർ മരിച്ചു.

ABOUT THE AUTHOR

...view details