മോസ്കോ: ഡൊണാൾഡ് ട്രംപിന്‍റ് ഇംപീച്ച്‌മെന്‍റ് വെറും ആരോപണങ്ങളുടേയും കഥകളുടേയും അടിസ്ഥനത്തിലാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. ഇത്തരം തെറ്റായ ആരോപണങ്ങൾക്ക് ട്രംപിനെ പുറത്താക്കാൻ സാധിക്കില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പുടിന്‍റെ മറുപടി നല്‍കി. ഇപ്പോൾ നടന്ന ഇംപീച്ച്മെന്‍റ് റിപ്പബ്ലിക്കും ഡെമോക്രാറ്റുകളും തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ തുടർച്ചയാണ്. ട്രംപിന്‍റെ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ നടന്നുവെന്ന ആരോപണം പോലെ കഴമ്പില്ലാത്തതാണ് പുതിയ വാദവുമെന്ന് പുടിൻ കൂട്ടിച്ചേർത്തു.
ട്രംപിന്‍റെ ഇംപീച്ച്മെന്‍റ് കെട്ടുകഥയുടെ അടിസ്ഥാനത്തിലെന്ന് വ്ളാഡിമിർ പുടിൻ - ഇംപീച്ച്മെന്‍റിൽ റഷ്യ
തെറ്റായ ആരോപണങ്ങൾക്ക് ട്രംപിനെ പുറത്താക്കാൻ സാധിക്കില്ലെന്നും ഇംപീച്ച്മെന്‍റ് രാഷ്ട്രീയ പകപോക്കലിന്‍റെ തുടർച്ചയെന്നും പുടിൻ.
2020-ൽ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ തന്‍റെ എതിരാളിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകൻ ഹണ്ടർ ബൈഡനുമെതിരേയുള്ള കേസുകളിൽ യുക്രൈൻ സർക്കാരിനുമേൽ സമർദം ചെലുത്തിയെന്ന കുറ്റത്തിന്മേലാണ് ട്രംപിനുനേരെയുള്ള ഇംപീച്ച്മെൻറ് നടപടികൾ. അധികാരദുർവിനിയോഗം, ഇംപീച്ച്മെന്‍റ് നടപടികളോട് സഹകരിക്കാതെ കോൺഗ്രസിന്‍റെ പ്രവർത്തനത്തിന് തടസമുണ്ടാക്കി എന്നീ പ്രമേയങ്ങൾ ഡെമോക്രാറ്റുകൾ ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ പാസായി. ഇനി റിപ്പബ്ലിക്കുകൾക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രമേയം അവതരിപ്പിക്കും.