കാലിഫോർണിയ: സോഷ്യൽ മീഡിയയിൽ ചർച്ചയായി ആപ്പിളിന്‍റെ പുതിയ ഇമോജികൾ. ലിംഗ സമത്വം ഉറപ്പാക്കുന്നതിനായി ഗർഭമുള്ള പുരുഷന്‍റെ ഇമോജിയാണ് ആപ്പിൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഗർഭമുള്ള വ്യക്‌തി എന്ന ആശയത്തിൽ ലിംഗ സമത്വം ഉറപ്പാക്കുന്നതിനായാണ് ഗർഭമുള്ള പുരുഷന്‍റെ ഇമോജി ആപ്പിൾ പുറത്തുവിട്ടത്.
37 പുതിയ ഇമോജികളാണ് ആപ്പിൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. രണ്ട് രൂപത്തിലുള്ള ഗർഭമുള്ള പുരുഷന്‍റെ ഇമോജികൾക്കാണ് ഇതിൽ ഏറ്റവുമധികം സ്വീകാര്യത ലഭിച്ചത്. ഇവ കൂടാതെ വർണവിവേചനത്തിനെതിരെ വിവിധ നിറത്തിലുള്ള ചർമങ്ങളുള്ള കൈപ്പത്തികൾ കൊണ്ടുള്ള ഹാൻഡ് ഷേക്കുകളുടെ ഇമോജിയും ആപ്പിൾ ഉൾപ്പെടുത്തിയിട്ടുണ്ട്.