സാൻ അന്‍റോണിയോ: ടെക്‌സിസിൽ അജ്ഞാതൻ എട്ട് പേരെ വെടിവെച്ച് പരിക്കേൽപ്പിച്ചു. ടെക്‌സിസിലെ ബാറിൽ നിന്നിറങ്ങിയ അജ്ഞാതൻ പാർക്കിങ് ഏരിയയിൽ വെച്ച് എട്ട് പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 23നും 41നും ഇടയിൽ പ്രായമുള്ള അഞ്ച് സ്ത്രീകൾക്കും മൂന്ന് പുരുഷന്മാർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. അജ്ഞാതനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചെന്നും ഇയാൾ ബാറിൽ സ്വന്തം ഗ്യാങ്ങിനോടൊപ്പമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.
ടെക്‌സസിൽ അജ്ഞാതൻ എട്ട് പേർക്ക് നേരെ വെടിയുതിർത്തു - Texas
23 നും 41 നും ഇടയിൽ പ്രായമുള്ള അഞ്ച് സ്ത്രീകള്‍ക്കും മൂന്ന് പുരുഷന്മാർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്.
ടെക്‌സസിൽ അജ്ഞാതൻ എട്ട് പേർക്ക് നേരെ വെടിയുതിർത്തു
കാലിഫോർണിയയിൽ നിന്നുള്ള ഒരു യുഎഫ്‌സി പോരാളിയാണെന്ന് ആക്രോശിച്ചശേഷമാണ് ഇയാള്‍ ആളുകൾക്ക് നേരെ വെടിയുതിർത്തതെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.