കാലിഫോര്‍ണിയ:മധ്യ കാലിഫോര്‍ണിയയില്‍ കാട്ടുതീ നിയന്ത്രിക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഒരു പൈലറ്റ് മരിച്ചു. അപകടം നടക്കുമ്പോള്‍ പടിഞ്ഞാറന്‍ ഫ്രെസ്‌നോ കൗണ്ടിയില്‍ ഹില്‍സ് ഫയര്‍ എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു പൈലറ്റ്.
കാലിഫോര്‍ണിയയില്‍ കാട്ടുതീ അണക്കുന്നതിനിടെ ഹെലിക്കോപ്ടര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു - ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു
മധ്യ കാലിഫോര്‍ണിയയില്‍ കാട്ടുതീ നിയന്ത്രിക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഒരു പൈലറ്റ് മരിച്ചു. അപകടം നടക്കുമ്പോള്‍ പടിഞ്ഞാറന്‍ ഫ്രെസ്‌നോ കൗണ്ടിയില്‍ ഹില്‍സ് ഫയര്‍ എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു പൈലറ്റ്.
കാലിഫോര്‍ണിയയില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു
സാന്‍ഫ്രാന്‍സിസ്‌കോക്കും സാക്രമെന്റോക്കും ഇടയില്‍ ഏകദേശം ഒരു ലക്ഷം വരുന്ന പട്ടണമായ വാകാവില്ലെയില്‍ തീ പടര്‍ന്ന് പിടിച്ചു. 50 ഓളം കെട്ടിടങ്ങളാണ് അഗ്നിക്കിരയായത്. ലോസ് ആഞ്ചല്‍സിന് സമീപം കാട്ടുതീ നിയന്ത്രിക്കാന്‍ അഗ്നിശമന സേനാംഗങ്ങളുടെ ശ്രമം തുടരുകയാണ്. കാലിഫോര്‍ണിയയിലെ അന്തരീക്ഷത്തിന്‍റെ ആര്‍ദ്രത ഉയര്‍ന്ന നിലയിലായതിനാല്‍ തീ പടരാനുള്ള സാധ്യ ഉള്ളതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.