കേരളം

kerala

By

Published : Nov 10, 2019, 9:39 AM IST

ETV Bharat / international

ബൊളീവിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം

ബൊളീവിയന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഈവോ മൊറാലെസ് തുടര്‍ച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ്, തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിത്

ബൊളീവിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം

സുക്രെ (ബൊളീവിയ): തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്‌തമാകുന്നു. ഒക്‌ടോബര്‍ അവസാനം ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെ 380 ഓളം പേര്‍ക്ക് ദുരുതരമായി പരിക്കേറ്റിട്ടുണ്ട്. സമരക്കാര്‍ക്കെതിരെ കര്‍ശന നടപടികളാണ് പൊലീസ് സ്വകരിക്കുന്നത്.

ഒക്‌ടോബര്‍ 20 ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമാണ് രാജ്യത്ത് സംഘര്‍ഷം ഉടലെടുത്തത്. ഈവോ മൊറാലെസ് തുടര്‍ച്ചയായി രണ്ടാം തവണയും പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതിന് പിന്നാലെയാണ് പ്രക്ഷോഭം തുടങ്ങിയത്.

സമരത്തില്‍ പങ്കെടുത്ത 195 പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. രാജ്യ തലസ്ഥാനമായി സുക്രെയിലും, സമീപ നഗരമായ സാന്‍റാ ക്രൂസിലുമായാണ് പ്രക്ഷോഭകരില്‍ കൂടുതല്‍ പേരും തമ്പടിച്ചിരിക്കുന്നത്. പലയിടത്തും പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ജലപീരങ്കിയും, കണ്ണീര്‍വാതകവും, റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചാണ് പൊലീസ് സമരക്കാരെ നേരിടുന്നത്. അതേസമയം സമരക്കാരും പൊലീസിന് നേരെ അക്രമം അഴിച്ചുവിടുന്നുണ്ട്.

ABOUT THE AUTHOR

...view details