സാവോ പോളോ: നൂറ് ദശലക്ഷം കൊവിഡ് വാക്സിനുകള്‍ വിതരണം ചെയ്ത് ചരിത്രം കുറിച്ച് ബ്രസീല്‍. വാക്സിന്‍ വിതരണത്തില്‍ ബ്രസീല്‍ ഒന്നാമതാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ വേഗത്തിലാക്കണമെന്നും കൊവിഡ് വ്യാപനം ജൂണോടെ ഇല്ലാതാക്കണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.
നൂറ് ദശലക്ഷത്തിലധികം പേര്‍ക്ക് വാക്സിന്‍ നല്‍കി ബ്രസീല്‍
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഏകദേശം 22.6 ദശലക്ഷം ആളുകൾക്ക് (ജനസംഖ്യയുടെ ഏകദേശം 10.6 ശതമാനം) ഇതുവരെ പൂർണ്ണമായി കുത്തിവെപ്പ് നടത്തിയിട്ടുണ്ട്.
നൂറ് ദശലക്ഷത്തിലധികം പേര്‍ക്ക് വാക്സിന്‍ നല്‍കി ബ്രസീല്‍
Read Also……..കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലിന് രണ്ടാം സ്ഥാനം, മരണസംഖ്യ 275,000 കവിഞ്ഞു
പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ വർഷം അവസാനം വരെ വാക്സിന്‍ ലഭിക്കുന്ന് പ്രസിഡന്‍റ് ജെയർ ബോൾസോനാരോ പറഞ്ഞു. മാസ് വാക്സിനേഷൻ പ്രചാരണത്തിന്‍റെ വേഗത കണക്കിലെടുത്ത് ബ്രസീൽ ലോകത്ത് നാലാം സ്ഥാനത്താണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഏകദേശം 22.6 ദശലക്ഷം ആളുകൾക്ക് (ജനസംഖ്യയുടെ ഏകദേശം 10.6 ശതമാനം) ഇതുവരെ പൂർണ്ണമായി കുത്തിവയ്പ്പ് നടത്തിയിട്ടുണ്ട്.