കേരളം

kerala

ഒക്‌ടോബറോടെ വിൻഡോസ് 7, 8 എന്നിവയിൽ എൻവിഡിയ ഡ്രൈവറുകൾ ലഭിക്കില്ല

By

Published : Jun 13, 2021, 2:33 AM IST

Updated : Jun 13, 2021, 6:20 AM IST

വിൻഡോസ് 7, വിൻഡോസ് 8 എന്നിവയ്ക്കുള്ള പിന്തുണ മൈക്രോസോഫ്റ്റ് ഇതിനകം തന്നെ ഉപേക്ഷിച്ചിട്ടുണ്ട്.

Nvidia plans to drop Windows 7  Nvidia plans to drop Windows 8  Nvidia news  എൻവിഡിയ വാർത്ത  മൈക്രോസോഫ്റ്റ് വിൻഡോസ്  മൈക്രോസോഫ്റ്റ് വിൻഡോസ് 11
എൻവിഡിയ

വാഷിങ്ടൺ:അമേരിക്കൻ മൾട്ടിനാഷണൽ ടെക്‌നോളജി കമ്പനിയായ എൻവിഡിയ ഈ വർഷം അവസാനത്തോടെ വിൻഡോസ് 7, 8, 8.1 എന്നിവയിൽ സപ്പോർട്ട് ചെയ്‌തേക്കില്ല. ഒക്‌ടോബർ മാസത്തോടെ എൻവിഡിയ വിൻഡോസ് 10ൽ മാത്രമായിരിക്കും ലഭ്യമാവുക എന്ന് കമ്പനി അറിയിച്ചു. എന്നിരുന്നാലും സെപ്റ്റംബർ മാസത്തിൽ വിൻഡോസ് 7, 8, 8.1 എന്നിവയിൽ ക്രിട്ടിക്കൽ സെക്യൂരിറ്റി അപ്‌ഡേറ്റുകൾ നൽകുമെന്നും കമ്പനി പറഞ്ഞു.

Also Read:ആദ്യവർഷത്തിൽ നാല് കോടി ഇന്ത്യൻ സ്മാർട്ട്ഫോൺ ഉപയോക്താക്കളിലേക്ക് 5ജി സേവനം എത്തിക്കും

വിൻഡോസ് 7, വിൻഡോസ് 8 എന്നിവയ്ക്കുള്ള പിന്തുണ മൈക്രോസോഫ്റ്റ് ഇതിനകം തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. വിൻഡോസ് 8.1 നുള്ള വിപുലീകൃത പിന്തുണ 2023 ജനുവരിയിൽ അവസാനിക്കും. ഉപഭോക്താക്കളിൽ ഭൂരിപക്ഷവും വിൻഡോസ് 10ലേക്ക് അപ്‌ഡേറ്റ് ചെയ്‌തതിനാൽ ഉപഭോക്താക്കൾക്ക് സാധ്യമായ എല്ലാ സേവനങ്ങളും ഉറപ്പ് വരുത്തുന്നതിനായാണ് നിലവിൽ ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

Also Read:മികച്ച സവിശേഷതകളുമായി ടെക്‌നോ സ്‌പാർക്ക് 7 പ്രോ ഇന്ത്യയിലും

1.3 ബില്യൺ സജീവ വിൻഡോസ് 10ൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾ ഉണ്ടെങ്കിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും വിൻഡോസ് 7 ഇപ്പോഴും ഉപയോഗത്തിലുണ്ട്. കണക്കുകൾ പ്രകാരം ആകെ വിൻഡോസ് ഉപയോഗിക്കുന്നവരിൽ 15 ശതമാനവും ഉപയോഗിക്കുന്നത് വിൻഡോസ് 7 ആണ്. വിൻഡോസ് 11 എന്ന പേരിൽ മൈക്രോസോഫ്റ്റിന്‍റെ എറ്റവും പുതിയ പതിപ്പും ഒക്‌ടോബറിൽ പുറത്തിറങ്ങാനാണ് സാധ്യത.

Last Updated : Jun 13, 2021, 6:20 AM IST

ABOUT THE AUTHOR

...view details