ന്യൂസിലൻഡ്: തുടർച്ചയായ രണ്ടാം ദിവസവും ന്യൂസിലൻഡിൽ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല.അതിനാല്‍ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ രാജ്യം തയ്യാറെടുക്കുന്നതായി ആരോഗ്യ ഡയറക്‌ടർ ജനറൽ ആഷ്‌ലി ബ്ലൂംഫീൽഡ് പറഞ്ഞു.
ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തയ്യാറായി ന്യൂസിലൻഡ് - new cases
മാളുകൾ, റീട്ടെയിൽ സ്റ്റോറുകൾ, റെസ്റ്റോറൻ്റുകൾ എന്നിവയുൾപ്പെടെ സ്ഥാപനങ്ങൾ വീണ്ടും തുറന്നേക്കും. സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾ നിലനിർത്തും.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തയാറായി ന്യൂസിലൻഡ്
മാളുകൾ, റീട്ടെയിൽ സ്റ്റോറുകൾ, റെസ്റ്റോറൻ്റുകൾ എന്നിവയുൾപ്പെടെ സ്ഥാപനങ്ങൾ വീണ്ടും തുറന്നേക്കും. സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾ നിലനിർത്തും. 10 പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ല. മഹാമാന്ദ്യത്തിനുശേഷം രാജ്യം ഏറ്റവും വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങളെ അഭിമുഖീകരിച്ചുവെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡെർൺ പറഞ്ഞു. സമ്പദ്‌വ്യവസ്ഥ വേഗത്തിൽ തിരിച്ചുപിടിക്കാൻ കഴിയുമെന്നും ജസീന്ദ ആർഡെർൺ പറഞ്ഞു