ന്യൂയോർക്കിലെ മരണസംഖ്യ 5000ത്തിലേക്ക് അടുക്കുന്നു - കൊവിഡ് കേസ്
വ്യാഴാഴ്‌ച ന്യൂയോർക്കിൽ മാത്രമായി 518 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. അതേ സമയം കൊവിഡ് രോഗബാധിതരുടെ എണ്ണം 7521 ആയി.
ന്യൂയോർക്കിലെ മരണസംഖ്യ 5000ത്തിലേക്ക് അടുക്കുന്നു
ന്യൂയോർക്ക് : വ്യാഴാഴ്‌ച 518 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ന്യൂയോർക്കിലെ മരണ സംഖ്യ 4778 ആയി. ന്യൂയോർക്കിൽ ഇതുവരെ 7521പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. അതേ സമയം അമേരിക്കയിൽ കൊവിഡ് കൂടുതൽ നാശം വിതച്ചത് ന്യൂയോർക്കിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അമേരിക്കയിൽ നാലര ലക്ഷത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേ സമയം അമേരിക്കയിലെ മരണസംഖ്യ 16498 ആയി.