ഹൈദരാബാദ്: ലോകത്ത് 6,36,07,081ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14,74,213 ലധികം പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 4,40,00,766 ലധികം പേർ രോഗമുക്തി നേടുകയും ചെയ്‌തു. യുഎസിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. 1,39,20,038 പേർക്കാണ് യുഎസിൽ കൊവിഡ് സ്ഥിരീകരിച്ചത്. 2,74,332 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. യുഎസ് ഫെഡറൽ റിസർവ് ബോർഡ് നാല് അടിയന്തര കോവിഡ് വായ്‌പാ സൗകര്യങ്ങൾ 2021 മാർച്ച് 31 വരെ നീട്ടാൻ അനുമതി നൽകുകയും ചെയ്‌തു.
ആഗോളതലത്തിൽ ആറു കോടിയിലധികം കൊവിഡ് രോഗികൾ
14,74,213 ലധികം പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 4,40,00,766 ലധികം പേർ രോഗമുക്തി നേടുകയും ചെയ്‌തു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബ്രസീലിൽ 287 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 173,120 ആയി ഉയർന്നു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ബ്രസീൽ യുഎസിനും ഇന്ത്യയ്ക്കും ശേഷം മൂന്നാമതാണ്. ഇറ്റലിയിൽ കൊവിഡ് വ്യാപനത്തിന്‍റെ ഭാഗമായുള്ള നിയന്ത്രണത്താൽ നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം ശരാശരി 7,300 ആയി കുറഞ്ഞു.
കൊവിഡ് വ്യാപനം തടയുന്നതിനായി ടർക്കിഷ് പ്രസിഡന്‍റ് റീസെപ് തയ്യിപ് എർദോഗൻ വാരാന്ത്യ ലോക്ക്ഡൗൺ ഉൾപ്പെടെ നിരവധി പുതിയ നടപടികൾ പ്രഖ്യാപിച്ചു. വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്‌ചകളിൽ രാത്രി ഒൻപത് മണിക്ക് ആരംഭിച്ച് തിങ്കളാഴ്‌ചകളിൽ രാവിലെ അഞ്ചു മണിക്ക് അവസാനിക്കുന്ന വാരാന്ത്യ കർഫ്യൂ, രാത്രി ഒൻപത് മണിക്ക് ആരംഭിച്ച് രാവിലെ അഞ്ചു മണിക്ക് അവസാനിക്കുന്ന ലോക്ക്ഡൗൺ തുടങ്ങിയവയാണ് പ്രധാന നടപടികൾ.