കേരളം

kerala

ETV Bharat / international

'അദ്ദേഹത്തിന് നന്നായി ഇംഗ്ലീഷ് അറിയാം, ഇപ്പോള്‍ വേണ്ടെന്ന് വച്ചിട്ടാണ്'; കൂടിക്കാഴ്‌ചക്കിടെ ട്രംപിന്‍റെ തമാശ

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ സുഹൃത്തെന്നാണ് മോദി അഭിസംബോധന ചെയ്തത്.

Modi speaks good English, but he just doesn't want to talk: Trump

By

Published : Aug 27, 2019, 5:13 PM IST

Updated : Aug 27, 2019, 5:46 PM IST

ഫ്രാന്‍സ്: ജി-7 ഉച്ചകോടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഹിന്ദിയില്‍ മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ മോദിക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാമെന്നും ഇപ്പോള്‍ വേണ്ടെന്ന് വച്ചിട്ടാണെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്‍റെ മോദിയെ പിന്തുണച്ചുള്ള പ്രസ്താവന കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. ട്രംപിന്‍റെ കയ്യില്‍ അടിച്ച് ഉറ്റ സുഹൃത്തിനോടെന്ന പോലെയാണ് മോദി ട്രംപിന്‍റെ ഹാസ്യം ആസ്വദിച്ചത്.

ജി-7 ഉച്ചകോടിക്കിടെ മോദിയും ട്രംപും 40 മിനിറ്റോളം കൂടിക്കാഴ്‌ച നടത്തി

ജി-7 ഉച്ചകോടിക്കിടെ മോദിയും ട്രംപും 40 മിനിറ്റോളം കൂടിക്കാഴ്‌ച നടത്തി. ജമ്മുകശ്‌മീര്‍ വിഷയം ഉഭയകക്ഷി പ്രശ്‌നമാണെന്നും മൂന്നാമതൊരു രാജ്യം മധ്യസ്ഥതക്ക് വേണ്ടെന്നും നരേന്ദ്ര മോദി അറിയിച്ചു. ഈ കൂടിക്കാഴ്‌ച തനിക്ക് എറ്റവും പ്രധാനപ്പെട്ടതാണെന്നും മോദി പറഞ്ഞു. ഇരു രാജ്യങ്ങളും ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യയെപ്പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. മോദിയുമായി കൂടിക്കാഴ്‌ച നടത്തിയതില്‍ സന്തോഷവാനാണെന്നും ട്രംപ് വ്യക്തമാക്കി.

Last Updated : Aug 27, 2019, 5:46 PM IST

ABOUT THE AUTHOR

...view details