കേരളം

kerala

ETV Bharat / international

ഹോർമുസ് കപ്പൽ ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് ആവർത്തിച്ച് അമേരിക്ക - അമേരിക്ക

ഇന്‍റലിജൻസിന് ഇറാനെതിരെ ശക്തമായ തെളിവുകളുണ്ട്. ആരാണ് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതെന്നതിൽ യുഎസിന് സംശയമില്ലെന്നും മൈക് പോംപിയോ പറഞ്ഞു.

ഫയൽ ചിത്രം

By

Published : Jun 17, 2019, 9:59 AM IST

വാഷിംഗ്ടൺ: ഹോർമുസ് ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാൻ തന്നെയെന്ന് ആവർത്തിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ.

ഇന്‍റലിജൻസിന് ഇറാനെതിരെ ശക്തമായ തെളിവുകളുണ്ട്. ആരാണ് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതെന്നതിൽ യുഎസിന് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞാഴ്ചയാണ് ഹോർമുസ് ഉൾക്കടലിൽ വച്ച് രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായത്. നിമിഷങ്ങൾക്കകം ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് യുഎസ് പറഞ്ഞിരുന്നു. ഇറാനെതിരെ തെളിവായി ഒരു വീഡിയോയും യുഎസ് പുറത്തു വിട്ടിരുന്നു.

അതേസമയം ഫുജൈറയിൽ കഴിഞ്ഞ മാസം നാല് കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രണത്തിന് പിന്നില്‍

ഇറാനാണെന്ന്

ബ്രിട്ടണും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗൾഫ് മേഖലയില്‍ യുദ്ധ സമാന അന്തരീക്ഷത്തിനാണ് സംഭവം വഴിയൊരുക്കിയത്.

ABOUT THE AUTHOR

...view details