മെക്‌സിക്കോയില്‍ 24 മണിക്കൂറിനിടെ 6148 പേര്‍ക്ക് കൂടി കൊവിഡ് - covid 19
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷത്തിനടുത്തെത്തി
മെക്‌സിക്കോയില്‍ 24 മണിക്കൂറിനിടെ 6148 പേര്‍ക്ക് കൂടി കൊവിഡ്
മെക്‌സിക്കോ സിറ്റി: 24 മണിക്കൂറിനിടെ 6148 പേര്‍ക്ക് കൂടി മെക്‌സിക്കോയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 449,961 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 857 പേര്‍ കൂടി രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് മരണനിരക്ക് രാജ്യത്ത് 48,869 ആയി ഉയര്‍ന്നു. ഏകദേശം ഒരു മില്ല്യണിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ നടത്തിയതായി മെക്‌സിക്കന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.