കേരളം

kerala

ETV Bharat / international

കുടിയേറ്റക്കാരും മെക്‌സിക്കന്‍ നാഷണല്‍ ഗാർഡും തമ്മില്‍ സംഘർഷം; നിരവധി പേര്‍ക്ക് പരിക്ക്

മെക്‌സിക്കോ വിടണമെന്നും യുഎസിലേക്ക് നീങ്ങണമെന്നുമാണ് കുടിയേറ്റക്കാരുടെ ആവശ്യം.

കുടിയേറ്റക്കാരും മെക്സിക്കന്‍ നാഷണല്‍ ഗാർഡും തമ്മില്‍ സംഘർഷം

By

Published : Aug 28, 2019, 3:36 PM IST

തപ്ച്ചുല (മെക്‌സിക്കോ): തപ്ച്ചുലയിലെ പ്രധാന കുടിയേറ്റ ക്യാമ്പായ 21-ാം സെഞ്ചുറിയിലേക്കുള്ള പ്രധാന വാതില്‍ കഴിഞ്ഞ ഒരാഴ്‌ചയായി മെക്‌സിക്കന്‍ നാഷണല്‍ ഗാര്‍ഡ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഫ്രക്കന്‍ വംശജരായ കുടിയേറ്റക്കാരും മെക്‌സിക്കന്‍ നാഷണല്‍ ഗാർഡും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

അനധികൃത കുടിയേറ്റം തടഞ്ഞില്ലെങ്കില്‍ മെക്‌സിക്കോയില്‍ നിന്നുള്ള ഇറക്കുമതി തടയുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആറായിരം നാഷണല്‍ ഗാർഡുകളെയും 650 ഇമിഗ്രേഷന്‍ ഏജെന്‍സികളെയും ഉപയോഗിച്ചാണ് കുടിയേറ്റക്കാർ രാജ്യാതിർത്തി കടക്കുന്നത് നിയന്ത്രിക്കുന്നത്.

ABOUT THE AUTHOR

...view details