വാഷിങ്ടൺ: അമേരിക്കയിൽ കൂട്ടക്കൊല. കൊളറാഡോയിൽ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്പ്. അക്രമിയടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്ക്.
കൊളറാഡോയിൽ കൂട്ടക്കൊല; അക്രമിയടക്കം ഏഴ് പേർ കൊല്ലപ്പെട്ടു - കൂട്ടക്കൊല
ജന്മദിനാഘോഷത്തിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്
കൊളറാഡോ സ്പ്രിംഗ്സിലെ മൊബൈൽ ഹോം പാർക്കിൽ അർദ്ധരാത്രിയാണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ്. ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടിയുടെ കാമുകനായിരുന്നു അക്രമി. ആഘോഷത്തിനിടെയിലേക്ക് എത്തിയ അക്രമി ആറ് പേരെ വെടിവച്ച ശേഷം ജീവനൊടുക്കി. അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
മാർച്ച് 22ന് ബോൾഡർ സൂപ്പർ മാർക്കറ്റിൽ 10 പേർ കൊല്ലപ്പെടാനിടയായ വെടിവയ്പ്പിന് ശേഷം കൊളറാഡോയിലുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.