കേരളം

kerala

ETV Bharat / international

ടൈംസ് സ്ക്വയർ ചുംബന നായകൻ ജോ​ര്‍​ജ് മെ​ന്‍​ഡോന്‍​സ അന്തരിച്ചു

യുദ്ധം അവസാനിച്ചതിന്‍റെ ആഹ്ളാദത്തിൽ ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ നിരവധി ആളുകളാണെത്തിയത്. ഈ സമയം ഗ്രെറ്റ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്ന് യൂണിഫോം മാറാതെ നഗരത്തിലെത്തുകയും ആഹ്ളാദത്താൽ ഓടിയെത്തിയ ഒരു നാവികൻ ഗ്രെറ്റയെ ചുംബിക്കുകയായിരുന്നു.

ടൈംസ് സ്ക്വയർ കിസ്

By

Published : Feb 19, 2019, 12:17 PM IST

രണ്ടാംലോകയുദ്ധത്തിന്‍റെ അന്ത്യരംഗത്തിന്‍റെ പ്രതീകമായി മാറിയ വിഖ്യാത ചുംബന ഫോട്ടോയിലെ നായകൻ ജോ​ര്‍​ജ് മെ​ന്‍​ഡോന്‍​സ(95) ഓ​ര്‍​മ​യാ​യി. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. ക​ഥാ​നാ​യി​ക ഗ്രെ​റ്റ ഫ്രൈ​ഡ്മാ​ന്‍ 2016 സെ​പ്റ്റം​ബ​റി​ല്‍ അന്തരിച്ചിരുന്നു. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ വെച്ച് നടന്ന ഈ സംഭവം ലൈ​ഫ് മാ​ഗ​സി​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ആ​ല്‍​ഫ്ര​ഡ് ഐ​സ​ന്‍​സ്റ്റ​ഡാ​യി​രു​ന്നു ക്യാമറയിൽ പകർത്തിയത്. ചിത്രത്തിലെ നായികയെയും നായകനെയും ഫോട്ടോഗ്രാഫര്‍ വെളിപ്പെടുത്തിയത് 1980ലാണ്. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ കീഴടങ്ങി, യുദ്ധം അവസാനിച്ചെന്നറിഞ്ഞപ്പോൾ നാ​വി​കനായിരുന്ന ജോ​ര്‍​ജ് മെ​ന്‍​ഡോന്‍​സ ഇരുപത്തൊന്നുകാരിയായ ഡെന്‍റൽ അസിസ്റ്റന്‍റായിരുന്ന ഗ്രേറ്റയെ കടന്നു പിടിച്ച് ചുംബിക്കുകയായിരുന്നു. ചിത്രം കാണുംവരെ ഗ്രേറ്റയ്ക്ക് താന്‍ യുദ്ധാന്ത്യത്തിന്‍റെ പ്രതീക ചിത്രത്തിലെ നായികയായത് അറിയില്ലായിരുന്നു. ആഹ്ളാദ പ്രകടനം എന്നതിനപ്പുറം ഒരു 'റൊമാന്‍റിക് കിസ്' ആയിരുന്നില്ല അതെന്നും ഗ്രേറ്റ പിന്നീട് അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു.

ABOUT THE AUTHOR

...view details