വാഷിങ്ടൺ:ലൂസിയാനയിലെ മെറ്റെയറിയ തോക്ക് വിൽപന ശാലയിലുണ്ടായ വെടിവയ്‌പിൽ നിരവധി പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ശനിയാഴ്‌ച ഉച്ചക്ക് 2:50ന് എയർലൈൻ ഡ്രൈവിലെ 6700 ബ്ലോക്കിലാണ് ആക്രമണമുണ്ടായത്. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരില്‍ ഒരാൾ അക്രമിയാണെന്ന് പൊലീസ് സംശയിക്കുന്നു.
ലൂസിയാനയിലെ തോക്ക് വിൽപന ശാലയിൽ വെടിവയ്‌പ്; നിരവധി പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട് - തോക്ക് വിൽപന ശാലയിലുണ്ടായ വെടിവയ്‌പ്
മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരില്‍ ഒരാൾ അക്രമിയെന്ന് പൊലീസ്.
ലൂസിയാനയിലെ തോക്ക് വിൽപന ശാലയിൽ വെടിവയ്‌പ്; നിരവധി പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
വിൽപന ശാലക്ക് അകത്തുവച്ച് അക്രമി രണ്ട് പേർക്കു നേരെ വെടിയുതിർത്തു. പിന്നീട് പുറത്തുവന്നതിന് ശേഷം വീണ്ടും വെടിവയ്‌ക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.