കേരളം

kerala

ETV Bharat / international

ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ്19 വാക്‌സിന്‍റെ പരീക്ഷണം നിർത്തി - കൊവിഡ് വാക്‌സിൻ

അസുഖങ്ങൾ, അപകടങ്ങൾ തുടങ്ങിയ പ്രതികൂല സംഭവങ്ങൾ ഏതെങ്കിലും ക്ലിനിക്കൽ പഠനത്തിന്‍റെ, പ്രത്യേകിച്ച് വലിയ പഠനങ്ങളുടെ പ്രതീക്ഷിത ഭാഗമാണെന്നും കമ്പനി തിങ്കളാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു

COVID-19 vaccine trial  Johnson & Johnson  COVID-19 vaccine  AstraZeneca  Johnson & Johnson’s COVID-19 vaccine candidate  ജോൺസൺ ആൻഡ് ജോൺസൺ  കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തി  കൊവിഡ് വാക്‌സിൻ  ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ്19 വാക്‌സിന്‍റെ പരീക്ഷണം നിർത്തി
ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ്19 വാക്‌സിന്‍റെ പരീക്ഷണം നിർത്തി

By

Published : Oct 13, 2020, 11:38 AM IST

വാഷിങ്ടണ്‍: വാക്‌സിൻ സ്വീകരിച്ച ഒരാൾക്ക് അജ്ഞാതരോഗം ബാധിച്ചതിനെ തുടർന്ന് ജോൺസൺ ആൻഡ് ജോൺസൺ കൊവിഡ്19 വാക്‌സിന്‍റെ അവസാനഘട്ട പരീക്ഷണം താൽക്കാലികമായി നിർത്തി. വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ഒരു വ്യക്തിക്ക് അജ്ഞാതരോഗം ബാധിച്ചതിനെ തുടർന്ന് മൂന്നാംഘട്ട ട്രയൽ ഉൾപ്പെടെയുള്ള കൊവിഡ് വാക്‌സിന്‍റെ പരീക്ഷണങ്ങൾ താത്‌കാലികമായി നിർത്തി വയ്‌ക്കുന്നുവെന്നും അസുഖങ്ങൾ, അപകടങ്ങൾ തുടങ്ങിയ പ്രതികൂല സംഭവങ്ങൾ ഏതെങ്കിലും ക്ലിനിക്കൽ പഠനത്തിന്‍റെ, പ്രത്യേകിച്ച് വലിയ പഠനങ്ങളുടെ പ്രതീക്ഷിത ഭാഗമാണെന്നും കമ്പനി തിങ്കളാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു. രോഗത്തിന്‍റെ കാരണം എന്താണെന്ന് ഡോക്‌ടർമാരും സുരക്ഷാ നിരീക്ഷണ പാനലും കണ്ടുപിടിക്കാൻ ശ്രമിക്കുമെന്നും പ്രസ്‌താവനയിൽ പറഞ്ഞിരുന്നു. യുഎസിലെ മറ്റ് വാക്‌സിനുകൾ കാൻഡിഡേറ്റുകൾക്ക് രണ്ട് ഡോസുകൾ വീതമാണ് നൽകുന്നത്. എന്നാൽ ജോൺസൺ ആൻഡ് ജോൺസൺ 60,000 പേരെ പങ്കെടുപ്പിച്ച് ഒറ്റ ഡോസ് വാക്‌സിൻ നൽകി പരീക്ഷണം നടത്താനാണ് തീരുമാനിച്ചിരുന്നത്.

ABOUT THE AUTHOR

...view details