വാഷിങ്ടണ്‍: ജോ ബൈഡനെ തെരഞ്ഞെടുക്കപ്പെട്ട പുതിയ യുഎസ് പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപ് അംഗീകരിക്കേണ്ട സമയം അതിക്രമിച്ചതായി ബറാക് ഒബാമ. യുഎസിൽ തെരഞ്ഞെടുപ്പ് ഫലം മാറ്റിയെടുക്കാനുള്ള സാഹചര്യമൊന്നുമില്ലെന്ന് ഒബാമ പറഞ്ഞു.
ട്രംപിന് 232 ഇലക്ടറൽ കോളജ് വോട്ടുകളാണ് ലഭിച്ചത്. പെൻസിൽവാനിയ, നെവാഡ, മിഷിഗൺ, ജോർജിയ, അരിസോണ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ട്രംപ് ക്രമക്കേട് ആരോപിച്ചു. വിസ്കോൺസിനിൽ കണക്ക് രണ്ടാമതും ആവശ്യപ്പെട്ടിരുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം വൻതോതിൽ ക്രമക്കേട് നടന്നതായി അദ്ദേഹം ആരോപിച്ചു. 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 306 എണ്ണം ബൈഡന് ഉണ്ട്. ഇത് 270 ഭൂരിപക്ഷത്തിനും മുകളിലാണ്.
പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ട്രംപിന് ലഭിച്ച പോലെ ബൈഡന് ദേശീയ സുരക്ഷാ വിവരണങ്ങൾ രഹസ്യമായി ലഭിക്കുന്നില്ലെന്ന് ഒബാമ പറഞ്ഞു. പ്രസിഡന്‍റ് ഒരു പൊതുസേവകനാണെന്നും ഓഫീസിലെ താൽക്കാലിക ജീവനക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍റെ പെൺമക്കൾ, ഏതെങ്കിലും ഒരു മത്സരത്തിൽ പരാജയപ്പെട്ടതിന് ശേഷം, യാതൊരു തെളിവും കൂടാതെ എതിരാളികൾ ക്രമക്കേട് നടത്തിയതായി ആരോപിച്ചാൽ, നമ്മൾ അവരെ തിരുത്തേണ്ടത് അത്യാവശ്യമാണ്. അധികാരം നേടാൻ എല്ലാവരും നിരത്തുന്ന പൊള്ളയായ ന്യായം മാത്രമാണിതെന്നും ഒബാമ കൂട്ടിച്ചേർത്തു.
നിലവിലെ സ്ഥിതി യുണൈറ്റഡ് സ്റ്റേറ്റ്സിന് മാത്രമുള്ളതല്ല. ലോകമെമ്പാടും ശക്തരായ മനുഷ്യരും സ്വേച്ഛാധിപതികളും ഉണ്ട്. അധികാരത്തിൽ തുടരാൻ എന്തും ചെയ്യാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. പുതിയ പ്രസിഡന്‍റിന് രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. പുതിയ പ്രസിഡന്‍റിന് അഭിനന്ദനം അറിയിച്ച ഒബാമ പുതിയ സർക്കാരുമായി സഹകരിക്കാൻ ഏജൻസികളോട് നിർദേശിച്ചു.