വാഷിങ്ടണ്‍: അന്താരാഷ്‌ട്ര സമൂഹവും അമേരിക്കയും പ്രതീക്ഷകള്‍ക്കൊത്ത സര്‍ക്കാരല്ല താലിബാന്‍റേതെന്ന് അമേരിക്ക. വിവിധ വിഭാഗങ്ങളെ ഉള്‍ക്കൊള്ളിക്കാത്തതും മന്ത്രിസഭാംഗങ്ങളുടെ പശ്ചാത്തലമോ ട്രാക്ക് റെക്കോഡോ ഇല്ലാത്തതും ചൂണ്ടികാട്ടിയായിരുന്നു അമേരിക്കയുടെ വിമര്‍ശനം.
മുല്ല ഹസൻ അബുന്ദിന്‍റെ നേതൃത്തിലുള്ള ഇടക്കാല സർക്കാരിനെ ചൊവ്വാഴ്‌ചയാണ് താലിബന്‍ പ്രഖ്യാപിച്ചത്. സര്‍ക്കാരില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും താലിബാന്‍റെ ഉന്നത നേതാക്കള്‍ക്കാണ് മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചത്. ഒരു വനിത പോലും മന്ത്രിസഭയില്‍ ഉള്‍പ്പെടാത്തത് താലിബാന്‍റെ നയങ്ങള്‍ക്ക് മാറ്റമില്ലെന്നത് വ്യക്തമാക്കി.
എല്ലാ വിഭാഗങ്ങളേയും ഉള്‍കൊള്ളിക്കുമോ?
താലിബാന്‍ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ രൂപീകരിക്കുമോ എന്നതാണ് പ്രധാന ചോദ്യമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്‌താവ് നെഡ് പ്രൈസ് പറഞ്ഞു. ഇപ്പോൾ ഉള്ളത് ഇടക്കാല സര്‍ക്കാരാണ്. ചില സ്ഥാനങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ഭാവിയില്‍ അഫ്‌ഗാന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനൊപ്പം തന്നെ താലിബാന്‍ നേരത്തെ പറഞ്ഞ വിഭാഗങ്ങള്‍ സര്‍ക്കാരില്‍ ഉണ്ടാകുമോയെന്ന് അമേരിക്ക നിരീക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
താലിബാൻ എങ്ങനെയാണ് ഭരിക്കാൻ ഉദ്ദേശിക്കുന്നത്, ജനങ്ങളോട് എങ്ങനെ പെരുമാറും, വിദേശ പൗരന്മാരോട് എങ്ങനെ പെരുമാറും, ഐഎസ്, അല്‍-ഖ്വയ്‌ദ ഉള്‍പ്പെടെയുള്ള ഭീഷണികളെ എങ്ങനെയാണ് നേരിടുക തുടങ്ങിയവയും പ്രധാനമാണ്. വിദേശ പൗരന്മാര്‍ക്ക് അഫ്‌ഗാനിസ്ഥാനില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുമെന്ന താലിബാന്‍റെ പ്രസ്‌താവന പാലിക്കപ്പെടുമോ എന്നതും അന്താരാഷ്ട്ര സമൂഹം ഉറ്റ് നോക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also read: അഫ്‌ഗാന്‍ മണ്ണ് രാജ്യങ്ങളെ ആക്രമിക്കാന്‍ ഉപയോഗിക്കരുതെന്ന് ഇന്ത്യ