വാഷിങ്ടണ്‍: സമൂഹ മാധ്യമങ്ങളായ ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ്, ഫേസ്‌ബുക്ക് മെസഞ്ചര്‍ തുടങ്ങിയവയുടെ സേവനങ്ങളില്‍ വീണ്ടും തടസം നേരിട്ടു. ഇന്നലെ രാത്രി 12 മണിയോടെയാണ് ഫേസ്‌ബുക്കും ശൃംഖലയിലെ മറ്റ് ആപ്പുകളും പ്രവര്‍ത്തനരഹിതമായത്.
ഇന്‍സ്റ്റഗ്രാം ഫീഡ് ലോഡ് ചെയ്യാനും ഫേസ്‌ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയക്കാനുമടക്കം തടസം നേരിട്ടു. ആഗോള തലത്തില്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് തടസം നേരിട്ടെന്ന് ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ഡൗണ്‍ഡിറ്റക്‌റ്റര്‍ എന്ന വെബ്‌സൈറ്റാണ് അറിയിച്ചത്.
രണ്ട് മണിക്കൂറിന് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ഫേസ്‌ബുക്ക് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളിൽ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ഉപഭോക്താക്കളോട് ആത്മാർഥമായി ക്ഷമ ചോദിയ്ക്കുന്നുവെന്ന് കമ്പനി ട്വീറ്റ് ചെയ്‌തു.