കേരളം

kerala

ETV Bharat / international

കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യാവിരുദ്ധ പ്രമേയം പാസാക്കിയ ലേബര്‍ പാര്‍ട്ടിക്കെതിരെ ഇന്ത്യ

വിഷയത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ, അടിസ്ഥാന രഹിതമായ പ്രമേയമാണ് ലേബര്‍ പാര്‍ട്ടി പാസാക്കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യാവിരുദ്ധ പ്രമേയം പാസാക്കിയ ലേബര്‍ പാര്‍ട്ടിക്കെതിരെ ഇന്ത്യ

By

Published : Sep 26, 2019, 7:09 AM IST

ന്യൂയോര്‍ക്ക്: കശ്‌മീരിന്‍റെ പ്രത്യേക അധികാരം എടുത്തുമാറ്റിയ ഇന്ത്യയുടെ നടപടി വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നുള്ള ബ്രിട്ടണിണ്‍ പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയുടെ പ്രമേയത്തെ അപലപിച്ച് ഇന്ത്യ. വിഷയത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ അടിസ്ഥാന രഹിതമായ പ്രമേയമാണ് ലേബര്‍ പാര്‍ട്ടി പാസാക്കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ബ്രിങ്ടണില്‍ നടന്ന ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക പ്രമേയത്തിലാണ് ഇന്ത്യയുടെ നടപടിക്കെതിരെ പ്രമേയം പാസാക്കിയത്.
കശ്‌മീരിലെ ഇന്ത്യന്‍ നടപടിയെ ഭൂരിഭാഗം ലോക രാജ്യങ്ങളും അംഗീകരിച്ചതാണ്. ഒപ്പം കശ്‌മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് സാര്‍ക്ക് രാജ്യങ്ങളും, അറബ് രാജ്യങ്ങളും പരസ്യമായി പറഞ്ഞിരുന്നതായും ഇന്ത്യന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി. അതിനാല്‍ വിഷയത്തില്‍ ലേബര്‍ പാര്‍ട്ടി ഇടപെടേണ്ടതിന്‍റെയോ, അഭിപ്രായം പറയേണ്ടതിന്‍റെയോ ആവശ്യമില്ലെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details