കൊവിഡ് പ്രതിസന്ധി; ഐബിഎം ജീവനക്കാരെ പിരിച്ചുവിടുന്നു - business
സിഇഒ അരവിന്ദ് കൃഷ്ണ ചുമതലയേറ്റ ശേഷം ആദ്യമായാണ് ജീവനക്കാരെ പിരിച്ച് വിടുന്നത്
വാഷിങ്‌ടണ്‍: കൊവിഡ് പ്രതിസന്ധി മൂലം ടെക് ഭീമനായ ഇന്‍റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പറേഷന്‍ (ഐബിഎം) കമ്പനി ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. യുഎസിലുടനീളം കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളിലെ ജീവനക്കാരെയെങ്കിലും കമ്പനി ഒഴിവാക്കുന്നതായാണ് റിപ്പോർട്ടുകൾ. സിഇഒ അരവിന്ദ് കൃഷ്ണ ചുമതലയേറ്റ ശേഷം ആദ്യമായാണ് കമ്പനിയിൽ പിരിച്ചുവിടൽ നടക്കുന്നത്. നിലവിലെ സ്ഥിതി പരിഗണിക്കുമ്പോള്‍ കമ്പനിയുടെ തൊഴില്‍ ശക്തി തീരുമാനങ്ങള്‍ കമ്പനിയുടെ ദീര്‍ഘകാല ആരോഗ്യത്തിന് വേണ്ടിയുള്ളതാണെന്ന് ഐബിഎം പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ തീരുമാനം കമ്പനിയുടെ ചില ജീവനക്കാര്‍ക്ക് സൃഷ്ടിച്ചേക്കാവുന്ന പ്രയാസകരമായ സാഹചര്യം തിരിച്ചറിഞ്ഞ്, 2021 ജൂണ്‍ വരെ ബാധിതരായ എല്ലാ യുഎസ് ജീവനക്കാര്‍ക്കും ഐബിഎം സബ്‌സിഡി മെഡിക്കല്‍ കവറേജ് വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.