കേരളം

kerala

ETV Bharat / international

'എനിക്ക് ശ്വസിക്കാനാവുന്നില്ല': ഗാർണറുടെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തുടങ്ങി

2014ലാണ് അനധികൃതമായി സിഗരറ്റ് വിറ്റതിനു പിടിയിലായ എറിക് ഗാര്‍ണറെ സിറ്റി പൊലീസ് ഉദ്യോഗസ്ഥനായ ഡാനിയൽ പണ്ടാലിയോ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പൊലീസുകാരന്‍ കഴുത്ത് ഞെരിക്കുന്നതിനിടെ ‘എനിക്ക്​ ശ്വാസം മുട്ടുന്നു’ എന്ന്​ ഗാർണര്‍ നിലവിളിച്ചിരുന്നു.

I canot breathe  Garners death  Public inquiry  ജുഡീഷ്യല്‍ അന്വേഷണം  എറിക്​ ഗാർണര്‍
'എനിക്ക് ശ്വസിക്കാനാവുന്നില്ല': എറിക്​ ഗാർണറുടെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തുടങ്ങി

By

Published : Oct 26, 2021, 7:56 AM IST

ന്യൂയോര്‍ക്ക്:പൊലീസുകാരന്‍റെ വര്‍ണവെറിക്കിരയായ കറുത്ത വര്‍ഗക്കാരനായ എറിക് ഗാര്‍ണറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അപൂർവമായ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. ഗാര്‍ണറുടെ അമ്മ ഗ്വെൻ കാറും, മറ്റ് അക്ടിവിസ്റ്റുകളും നല്‍കിയ ഹര്‍ജിയിലാണ് ജുഡീഷ്യൽ അന്വേഷണം.

സുപ്രീം കോടതി ജസ്റ്റിസ് എറിക്ക എഡ്വേർഡ്സിന് മുമ്പാകെ വെര്‍ച്വലായാണ് അന്വേഷണ നടപടികള്‍ ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായുള്ള ഗാര്‍ണര്‍ കൊല്ലപ്പെടുന്ന സമയത്ത് സ്റ്റാറ്റൻ ഐലൻഡിലെ കമാൻഡറായിരുന്ന ലെഫ്റ്റനന്റ് ക്രിസ്റ്റഫർ ബാനന്‍റെ മൊഴി കോടതി രേഖപ്പെടുത്തി.

2014ലാണ് അനധികൃതമായി സിഗരറ്റ് വിറ്റതിനു പിടിയിലായ എറിക് ഗാര്‍ണറെ സിറ്റി പൊലീസ് ഉദ്യോഗസ്ഥനായ ഡാനിയൽ പണ്ടാലിയോ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പൊലീസുകാരന്‍ കഴുത്ത് ഞെരിക്കുന്നതിനിടെ ‘എനിക്ക്​ ശ്വാസം മുട്ടുന്നു’ എന്ന്​ ഗാർണര്‍ നിലവിളിച്ചിരുന്നു.

ഈ വാക്കുകളാണ് പിന്നീട് ബ്ലാക്ക്​ ലൈവ്​സ്​ മാറ്റർ പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യമായത്. അതേസമയം ഗാര്‍ണര്‍ മരണപ്പെടുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റം ചുമത്താൻ സംസ്ഥാന, ഫെഡറൽ തലങ്ങളിലെ പ്രോസിക്യൂട്ടർമാർ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഡാനിയൽ പണ്ടാലിയോയെ പിരിച്ച് വിട്ടത്.

ABOUT THE AUTHOR

...view details