കേരളം

kerala

ETV Bharat / international

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം; പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് - ഇന്ത്യ, ചൈന അതിര്‍ത്തി തര്‍ക്കം

ഇതുവരെ ആറ് തവണയാണ് സൈനിക കമാന്‍ഡര്‍ തലത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയിട്ടുളളത്. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് സാധിച്ചിട്ടില്ല. ആറാം വട്ട ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയും ചൈനയും സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു.

ഇന്ത്യ, ചൈന അതിര്‍ത്തി തര്‍ക്കം; പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്
ഇന്ത്യ, ചൈന അതിര്‍ത്തി തര്‍ക്കം; പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്

By

Published : Sep 25, 2020, 12:09 PM IST

വാഷിംഗ്ടൺ ഡി.സി: ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള തര്‍ക്കപരിഹാരത്തിന് ഇടപെടാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങൾക്കും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചൈനയ്ക്കും ഇന്ത്യയ്ക്കും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് അറിയാമെന്നും വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. അവരെ സഹായിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് രണ്ടാം തവണയാണ് ഇന്ത്യക്കും ചൈനക്കും ഇടയിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ട്രംപ് സന്നദ്ധത അറിയിക്കുന്നത്.

ആറാമത്തെ കോർപ്സ് കമാൻഡർ- ലെവൽ യോഗം തിങ്കളാഴ്ച നടന്നതിന് ശേഷമാണ് ട്രംപിന്‍റെ പ്രതികരണം. മുതിർന്ന കമാൻഡർമാരുടെ അടുത്ത കൂടിക്കാഴ്ച എത്രയും വേഗം നടത്താൻ ഇന്ത്യയും ചൈനയും തീരുമാനിച്ചതായി ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചിരുന്നു. പാംഗോംഗ് സോ തടാകത്തിന്റെ ദക്ഷിണ ഭാഗത്തുളള തന്ത്രപ്രധാന കേന്ദ്രങ്ങളായ രെചിന്‍ല, റിസാംഗ് ല, മുഖ്പാരി അടക്കമുള്ളവ ഇന്ത്യന്‍ നിയന്ത്രണത്തിലാണുളളത്. ചൈനീസ് നിയന്ത്രണത്തിലുളള സ്പാംഗുര്‍ വിടവിലും ഇന്ത്യയ്ക്ക് ആധിപത്യം നേടാനായിട്ടുണ്ട്. ഇതുവരെ ആറ് തവണയാണ് സൈനിക കമാന്‍ഡര്‍ തലത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയിട്ടുളളത്. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് സാധിച്ചിട്ടില്ല. ആറാം വട്ട ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയും ചൈനയും സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ഏഴാംവട്ട ചര്‍ച്ചകള്‍ ഉടനുണ്ടായേക്കും. അതിര്‍ത്തിയില്‍ നേരത്തെ ഉണ്ടായിരുന്ന സ്ഥിതി മാറ്റാതിരിക്കുക എന്നത് പ്രധാനമാണെന്നാണ് ഇന്ത്യ ചര്‍ച്ചകളില്‍ ആവര്‍ത്തിക്കുന്നത്.

ABOUT THE AUTHOR

...view details