മെക്‌സിക്കോ സിറ്റി:മയക്കുമരുന്ന് സംഘത്തിന്‍റെ വെടിവയ്‌പ്പിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരും അഞ്ച് പ്രോസിക്യൂഷൻ അന്വേഷണ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. മെക്‌സിക്കോ സിറ്റിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള കോട്ടെപെക് ഹരിനാസ് പ്രദേശത്ത് അക്രമികൾ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു.
മെക്‌സിക്കോയിൽ വെടിവയ്‌പ്പ്; പൊലീസ് ഉദ്യോഗസ്ഥരടക്കം 13 പേര്‍ കൊല്ലപ്പെട്ടു - മയക്കുമരുന്ന് സംഘം
മെക്‌സിക്കോ സിറ്റിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള കോട്ടെപെക് ഹരിനാസ് പ്രദേശത്ത് അക്രമികൾ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു
മെക്‌സിക്കോയിൽ വെടിവയ്‌പ്പ്; 13 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
അക്രമികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് സംസ്ഥാന പൊതു സുരക്ഷാ വകുപ്പ് മേധാവി റോഡ്രിഗോ മാർട്ടിനെസ് സെലിസ് അറിയിച്ചു. പ്രദേശത്ത് ആക്രമണങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി. ഈ ആക്രമണം മെക്‌സിക്കൻ സർക്കാരിനെതിരെ ആയിരുന്നുവെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മാർട്ടിനെസ് സെലിസ് പറഞ്ഞു.