സാൻ ഫ്രാൻസിസ്കോ:ഓഫീസുകൾ തുറക്കാൻ തീരുമാനം എടുത്ത് ഗൂഗിൾ. ജൂലൈ ആറാം തിയതി മുതൽ തൊഴിലാളികൾക്ക് ഓഫീസിൽ തിരികെ എത്താമെന്ന് ഗൂഗിൾ അറിയിച്ചു. വീടുകളിൽ ഇരുന്ന് ജോലി ചെയ്ത തൊഴിലാളിക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങൾക്കും ഓഫീസ് ഫർണിച്ചറുകളും വാങ്ങാൻ ആഗോളതലത്തിൽ ഓരോ തൊഴിലാളികൾക്കും 1,000 ഡോളർ (ഏകദേശം 75,000 രൂപ) നൽകുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു.
ജൂലൈ ആറ് മുതൽ ഓഫീസുകൾ വീണ്ടും തുറക്കാൻ തയ്യാറായി ഗൂഗിൾ
ചില തൊഴിലാളികൾ ഓഫീസുകളിൽ വന്ന് ജോലി ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇത്തരത്തിൽ ആരുടെ ഒക്കെ ആവശ്യം കമ്പനിയിൽ ആവശ്യമായി വരുന്നുണ്ടോ അവരെ ജൂൺ പത്തിനകം മാനേജർ വിവരം അറിയിക്കുമെന്നും സുന്ദര്‍ പിച്ചെ പറഞ്ഞു.
ജൂലൈ ആറ് മുതൽ കൂടുതൽ നഗരങ്ങളിൽ കൂടുതൽ കെട്ടിടങ്ങൾ തുറന്ന് കമ്പനി പുനരാരംഭിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു.ഈ വർഷം മുഴുവൻ ഭൂരിഭാഗം ഗൂഗിളർമാരും വീട്ടിൽ നിന്ന് തന്നെ ജോലി ചെയ്യണമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അതിനാൽ ആവശ്യമായ ഉപകരണങ്ങളും ഓഫീസ് ഫർണിച്ചറുകളും വാങ്ങുന്നതിന് ഓരോ ഗൂഗ്ലറിനും 1,000 ഡോളർ വീതം നൽകുമെന്ന് സിഇഒ പ്രഖ്യാപിച്ചു.
ചില തൊഴിലാളികൾ ഓഫീസുകളിൽ വന്ന് ജോലി ചെയ്യേണ്ടത് അനിവാര്യമാണെന്ന് സുന്ദര്‍ പിച്ചെ പറഞ്ഞു.ഇത്തരത്തിൽ ആരുടെ ഒക്കെ ആവശ്യം കമ്പനിയിൽ ആവശ്യമായി വരുന്നുണ്ടോ അവരെ ജൂൺ പത്തിനകം മാനേജർ വിവരം അറിയിക്കുമെന്നും മറ്റ് തൊഴിലാളികൾക്ക് കഴിയുമെങ്കിൽ വീട്ടിൽ നിന്ന് ജോലി തുടരാൻ കമ്പനി പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.