ഹൈദരാബാദ്: ആഗോളതലത്തിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,48,31,367 ആയി ഉയർന്നു. 10,33,238 രോഗികൾക്ക് ഇതുവരെ ആഗോള മഹാമാരിയിൽ ജീവൻ നഷ്‌ടമായി. ലോകമെമ്പാടുമായി രോഗമുക്തി നേടിയവരുടെ എണ്ണം 2,58,95,850 ആയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
3.48 കോടിയിലെത്തി ആഗോളതലത്തിൽ കൊവിഡ്
ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,48,31,367 ആയി. ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള രണ്ടാമത്തെ രാഷ്‌ട്രം ഇന്ത്യയാണ്.
ആഗോളതലത്തിൽ കൊവിഡ്
75 ലക്ഷത്തിലധികം വൈറസ് ബാധിതരുള്ള അമേരിക്കയിലാണ് ഏറ്റവും കൂടുതൽ വൈറസ് കേസുകളുള്ളത്. ഇവിടെ 75,49,323 പേർക്ക് കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. 2,13,524 പേരാണ് യുഎസിൽ രോഗത്തിന് കീഴടങ്ങിയത്.
ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള രണ്ടാമത്തെ രാഷ്‌ട്രം ഇന്ത്യയാണ്. ഇന്ത്യയിലെ മരണസംഖ്യ ഒരു ലക്ഷം കടന്നു. അതേ സമയം, ദക്ഷിണ കൊറിയയിൽ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നതായാണ് റിപ്പോർട്ടുകൾ.